Friday December 02, 2016
Latest Updates

പെറ്റേണിറ്റി ലീവ്: അറിയേണ്ടതെല്ലാം….

പെറ്റേണിറ്റി ലീവ്: അറിയേണ്ടതെല്ലാം….

യര്‍ലണ്ടില്‍ ഈ മാസം മുതല്‍ (സെപ്റ്റംബര്‍ 1 മുതല്‍) അച്ഛന്‍മാരാകുന്നവര്‍ക്ക് 2 ആഴ്ച ശമ്പളത്തോടുകൂടി പറ്റേണിറ്റി ലീവ് എടുക്കാം. കുട്ടികളെ ദത്തെടുക്കുന്നവര്‍ക്കും ഈ പദ്ധതി ഉപയോഗിക്കാം. പറ്റേണിറ്റി ലീവ് ലഭിക്കാനായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് വായിക്കൂ:

ആഴ്ചയില്‍ 460 യൂറോയോ, 230 യൂറോയോ ആണ് പറ്റേണിറ്റി ലീവ് എടുക്കുന്നവര്‍ക്ക് ലഭിക്കുക. കുട്ടി ജനിച്ച്/ ദത്തെടുത്ത് ആറു മാസത്തിനുള്ളില്‍ വേണം പറ്റേണിറ്റി ലീവ് എടുക്കാന്‍. രണ്ട് ആഴ്ചത്തെ ലീവും ഒരുമിച്ചു തന്നെ എടുക്കണം; പല തവണയായി എടുക്കാന്‍ സാദ്ധ്യമല്ല.

ലീവിന് അപേക്ഷിക്കുമ്പോള്‍ പ്രസവം എപ്പോഴായിരിക്കും എന്നതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുഞ്ഞ് ജനിച്ച ദിവസം ഏതെന്നു കാട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങി നല്‍കണം. ദത്തെടുക്കുകയാണെങ്കില്‍ ആ ദിവസം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

PRSI അടയ്ക്കുന്ന എല്ലാവര്‍ക്കും പറ്റേണിറ്റി ലീവ് ലഭിക്കാന്‍ അവകാശമുണ്ട്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ലീവ് ലഭിക്കും. ജോലിക്കാരാണെങ്കില്‍ ക്ലാസ് എ, ഇ അല്ലെങ്കില്‍ എച്ച് PRSIയും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ ക്ലാസ് എസ് PRSIയും അടയ്ക്കുന്നവരായിരിക്കണം.

സ്വവര്‍ഗ ദമ്പതികള്‍ക്കും, അല്ലാത്തവര്‍ക്കും പറ്റേണിറ്റി ലീവ് ലഭിക്കുന്നതാണ്.

പബ്ലിക് സര്‍ലീസ് കാര്‍ഡുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലീവിന് അപേക്ഷിക്കാം. അല്ലാത്തവര്‍ PB1 എന്നറിയപ്പെടുന്ന പറ്റേണിറ്റി ലീവ് ഫോം പൂരിപ്പിച്ചു നല്‍കണം. ഈ ഫോം www.welfare.ie എന്ന സൈറ്റില്‍ നിന്നോ 1860 662244 എന്ന നമ്പറില്‍ വിളിച്ചോ ലഭിക്കും.

Scroll To Top