Monday December 05, 2016
Latest Updates

യൂറോപ്പില്‍ നിന്നും അമേരിക്കന്‍ യാത്രയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 

യൂറോപ്പില്‍ നിന്നും അമേരിക്കന്‍ യാത്രയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 

ഡബ്ലിന്‍::വിസാ വേവര്‍ രാജ്യങ്ങളായ ഈസ്റ്റെണ്‍ യൂറോപ്യന്‍ പൗരന്മാര്‍ക്ക് അമേരിക്കന്‍ യാത്രകള്‍ക്ക് എസ്ടാ (ഇലക്‌ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍) ഉപയോഗിച്ചുള്ള യാത്രാ അനുവാദം കൂടുതല്‍ കര്‍ശനമാക്കി. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും, ചെക്ക് റിപ്പബ്‌ളിക്, എസ്‌റ്റോണിയാ, ലിത്വാനിയാ, ഹംഗറി, സ്‌ളോവാക്യാ, കൊറിയന്‍ റിപ്പബ്‌ളിക് എന്നീ രാജ്യങ്ങളാണ് വിസാ വേവര്‍ പ്രോഗ്രാമില്‍ ഉള്ളത്.
കഴിഞ്ഞ 5 വര്‍ഷത്തില്‍ സിറിയാ, ഇറാന്‍, ഇറാക്ക് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ , ഡിസംബര്‍ 15 മുതല്‍ ഈ രാജ്യങ്ങളിലുള്ളവരെ എസ്ടാ ഉപയോഗിച്ചുള്ള വിസാ വേവര്‍ പ്രോഗ്രാം അനുസരിച്ചു യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെയുള്ള യൂറോപ്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ സാധാരണ ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ച് വിസാ വാങ്ങിയിരിക്കണം. ഇ വിസാ വേവര്‍ പ്രോഗ്രാമിന് അര്‍ഹരല്ലാത്തവര്‍ വിസാ ലഭിച്ചതിന് ശേഷം വിസാ വിവരങ്ങള്‍ നല്‍കി മാത്രമേ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാവൂ. ഈ പുതിയ നിയന്ത്രണം രാജ്യസുരക്ഷതയെ കണക്കിലെടുത്താണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അറിയിച്ചു.













Scroll To Top