Friday December 02, 2016
Latest Updates

അടുത്ത വര്‍ഷത്തോടെ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റക്കാര്‍ പെരുകുമെന്ന് ഇ എസ് ആര്‍ ഐ

അടുത്ത വര്‍ഷത്തോടെ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റക്കാര്‍ പെരുകുമെന്ന് ഇ എസ് ആര്‍ ഐ

ഡബ്ലിന്‍:2016ല്‍ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം പെരുകുമെന്ന് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ എസ് ആര്‍ ഐ) നടത്തിയ സര്‍വേ. അയര്‍ലണ്ടില്‍ നിന്നും മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം കുറയുകയും ചെയ്യും.രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും വിദഗ്ദ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുകയും ചെയ്യുന്നതോടെയാണിത്.

കുടിയേറ്റം സാമ്പത്തികമായി അയര്‍ലണ്ടിന് ഗുണം ചെയ്യുമെങ്കിലും ആവശ്യത്തിന് വീടുകളില്ലാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിക്കും. 2016ല്‍ 13,500 വീടുകളുടെയും 2017ല്‍ 17,000 വീടുകളുടെയും പണി മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് ഇ എസ് ആര്‍ ഐയുടെ കണക്കുകൂട്ടല്‍. എന്നാല്‍ നിലവിലെ ഭവന പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ വര്‍ഷത്തില്‍ 25,000 വീടുകള്‍ വീതം പണി കഴിപ്പിക്കേണ്ടതുണ്ട്.

കുടിയേറ്റം പെരുകുന്നത് ചെലവു ചുരുക്കിയുള്ള ബജറ്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് ഇത്തരം ബജറ്റുകള്‍ ലക്ഷ്യമിടുന്നത്.അടുത്ത ബജറ്റിനുള്ള പണിപ്പുരയിലാണ് ധനമന്ത്രി മൈക്കില്‍ നൂനന്‍ ഇപ്പോള്‍

Scroll To Top