Sunday December 11, 2016
Latest Updates

മെഡിറ്ററേനിയനില്‍ മുങ്ങിയ ബോട്ടില്‍ നിന്നും നൂറുകണക്കിനു പേരെ രക്ഷിച്ചു; അഞ്ചു പേര്‍ മരിച്ചു

മെഡിറ്ററേനിയനില്‍ മുങ്ങിയ ബോട്ടില്‍ നിന്നും നൂറുകണക്കിനു പേരെ രക്ഷിച്ചു; അഞ്ചു പേര്‍ മരിച്ചു

ലിബിയയില്‍ നിന്നുള്ള നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയനില്‍ മുങ്ങി. ഇവരില്‍ അഞ്ചു പേര്‍ മരിച്ചതായും 550ഓളം പേരെ രക്ഷപ്പെടുത്തിയതായും ഇറ്റലിയുടെ നാവികസേന അറിയിച്ചു. ബോട്ടില്‍ കയറ്റാവുന്നതിലും അധികം ആളുകളുണ്ടായിരുന്നതായാണ് വിവരം.

തലകീഴായി മറിഞ്ഞ ബോട്ടില്‍ നിന്നും പലരെയും ലൈഫ് ബോട്ട് വഴിയും ലൈഫ് ബെല്‍റ്റ് ഉപയോഗിച്ചും മറ്റുമാണ് നേവി രക്ഷിച്ചത്. മറ്റു ചിലര്‍ മറിഞ്ഞ ബോട്ടിനു മുകളില്‍ കയറി ജീവന്‍ രക്ഷിച്ചു. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 320,000ഓളം അഭയാര്‍ത്ഥികളാണ് ബോട്ട് വഴി ഇറ്റലിയിലെത്തയത്. യൂറോപ്പിലേയ്ക്കുള്ള യാത്രയ്ക്കിടെ 7,000ഓളം പേര്‍ മെഡിറ്ററേനിയനില്‍ മുങ്ങി മരിക്കുകയുമുണ്ടായി. യൂറോപ്പിലേയ്‌ക്കെത്താനായി അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ലിബിയയ്ക്കും ഇറ്റലിക്കും ഇടയിലുള്ള വഴിയാണ്.

തിങ്കളാഴ്ചത്തെ ഒരു ദൗത്യത്തില്‍ ഐറിഷ് നേവി ലിബിയന്‍ കടലില്‍ നിന്നും 400ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു

Scroll To Top