Monday May 22, 2017
Latest Updates

അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് ഗണ്യമായി കുറയും

അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് ഗണ്യമായി കുറയും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഒരു മില്ല്യണിലേറെ വരുന്ന വീടുകളില്‍ വൈദ്യുതി ബില്ലിന്റെ നിരക്ക് കുറയും. ജൂണ്‍ മാസത്തോടെ ബില്ലില്‍ 6% കുറവ് വരുമെന്നാണ് ഇലക്ട്രിക് അയര്‍ലണ്ട് പറയുന്നത്. ഇത് വര്‍ഷത്തില്‍ ഒരോ വീടിനുംചുരുങ്ങിയത് 57 യൂറോ ലാഭിക്കാന്‍ കാരണമാകും.

വൈദ്യുതി നിര്‍മ്മിക്കാനുപയോഗിക്കുന്ന ഗ്യാസിന്റെ വില കുറഞ്ഞതാണ് വൈദ്യുതി നിരക്ക് കുറയാനും കാരണമായിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് ഗ്യാസ് വില കുറഞ്ഞു തന്നെയിരിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

രണ്ടു വര്‍ഷത്തിനിടെ വൈദ്യുതി ബില്ലില്‍ തങ്ങള്‍ നടത്തുന്ന മൂന്നാമത്തെ കുറവാണ് ഇതെന്ന് ഇലക്ട്രിക് അയര്‍ലണ്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജിം ഡൊള്ളാര്‍ഡ് പറഞ്ഞു.

Scroll To Top