Sunday July 23, 2017
Latest Updates

അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുന്നു:കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും 40 ശതമാനം വരെ ലെവി വര്‍ധനയ്ക്ക് നിര്‍ദേശം

അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുന്നു:കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും  40 ശതമാനം വരെ ലെവി വര്‍ധനയ്ക്ക് നിര്‍ദേശം

ഡബ്ലിന്‍:വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വൈദ്യുതി നിരക്കാണ് കനത്ത തോതില്‍ ഉയര്‍ത്തുന്നത്.എനര്‍ജി റഗുലേഷന്‍ കമ്മിറ്റി പബ്ലിക് സര്‍വീസ് ലെവി 40 ശതമാനം വര്‍ധിപ്പിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.നിലവിലുള്ള ലെവി 80യൂറോയെന്നത് 112 ആയി വര്‍ധിക്കും.രണ്ടു ശതമാനം വാറ്റും കൂടി ചേര്‍ന്നുള്ളതാണ് ഇത്.

ബിസിനസ്സുകാര്‍ക്കുള്ളത് 12 ശതമാനം വര്‍ധനയാണ്.ബില്ലുകളില്‍ ചുമത്തുന്ന ലെവി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സബ്സിഡി നല്‍കുന്നതിനും കാറ്റില്‍ നിന്നടക്കമുള്ള പുതിയ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുമാണ് വിനിയോഗിക്കുക.

നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ റഗുലേറ്റര്‍ പൊതുജനങ്ങളുടെയും മറ്റും അഭിപ്രായം തേടിയിട്ടുണ്ട്.അന്തിമ തീരുമാനം ജൂലൈയില്‍ ഉണ്ടാകും.ഒക്ടോബര്‍ മാസത്തെ ബില്‍ മുതല്‍ അത് പ്രാബല്യത്തിലെത്തും.കഴിഞ്ഞ വര്‍ഷവും ഭീകരമായ നിരക്ക് വര്‍ധനവിന് കമ്മീഷന്‍ മുതിര്‍ന്നിരുന്നു. എന്നാല്‍ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു

Scroll To Top