Tuesday December 06, 2016
Latest Updates

ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയുന്നു

ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയുന്നു. എന്നാല്‍ അടുത്ത ഏതാനും മാസത്തേയ്ക്ക് വില ഇതേ രീതിയല്‍ തുടരുമെന്നും മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് ഇത്തവണത്തെ വില കുറയ്ക്കല്‍.

ഒക്ടോബര്‍ 1 തൊട്ട് ബോര്‍ഡ് ഗ്യാസ് കമ്പനിയാണ് തങ്ങളുടെ ഇലക്ട്രിസിറ്റി, ഗ്യാസ് എന്നിവ കുറയ്ക്കുന്നത്. ഇല്ക്ട്രിസിറ്റി വില 5% കുറയ്ക്കും. ഇത് ഉപഭോക്താക്കള്‍ക്ക് വര്‍ഷം 47.50 യൂറോയുടെ ലാഭം ഉണ്ടാക്കും.

2.5% കുറയ്ക്കുന്ന ഗ്യാസ് വില വര്‍ഷം 20 യൂറോയും ലാഭിക്കുമെന്ന് കമ്പനി പറഞ്ഞു.

മറ്റൊരു കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടിന്റെ ഗ്യാസ് വിലയും ഒക്ടോബര്‍ 1 മുതല്‍ കുറയും. 5% ആണ് കുറവ്. കഴിഞ്ഞ 18 മാസത്തിനിടെ മൂന്നാം തവണയാണ് കമ്പനി ഗ്യാസ് വില കുറയ്ക്കുന്നത്.

Scroll To Top