Thursday October 19, 2017
Latest Updates

ഡബ്ലിന്‍ ഇ.എസ്.ബി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറി; 14,000 വീടുകള്‍ ഇരുട്ടിലായി

ഡബ്ലിന്‍ ഇ.എസ്.ബി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറി; 14,000 വീടുകള്‍ ഇരുട്ടിലായി

ഡബ്ലിന്‍ :ഇ.എസ്.ബി സബ്‌സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയും തീപിടിത്തവും കാരണം വെസ്റ്റ് ഡബ്ലിനിലെ 14,000 വീടുകളില്‍ വൈദ്യുതി ക്ഷാമം. വൈകുന്നേരം 7.25ഓടെ ഓയില്‍ ട്രാന്‍സ്‌ഫോമേഴ്‌സിലൊന്നിന് തീപിടിക്കുകയായിരുന്നുവെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് പറഞ്ഞു.

ബ്ലൂബെല്‍ അവന്യൂവിലുള്ള 220 കെവി സബ്‌സ്റ്റേഷനില്‍ നിന്നും വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറികള്‍ കേള്‍ക്കുകയായിരുന്നു. ആര്‍ക്കും അപകടമില്ല. വൈദ്യുതിബന്ധം ഭൂരിപക്ഷം പ്രദേശങ്ങളിലും പുനഃസ്ഥാപിച്ചു കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു

Scroll To Top