Saturday January 20, 2018
Latest Updates

ട്രാഫിക് ലൈറ്റുകള്‍ ഓഫായി,പെട്രോള്‍ പമ്പുകള്‍ അടച്ചു:ഡബ്ലിനില്‍ വൈദ്യുതി നിലച്ചത് ജനജീവിതത്തെ ബാധിച്ചു 

ട്രാഫിക് ലൈറ്റുകള്‍ ഓഫായി,പെട്രോള്‍ പമ്പുകള്‍ അടച്ചു:ഡബ്ലിനില്‍ വൈദ്യുതി നിലച്ചത് ജനജീവിതത്തെ ബാധിച്ചു 

ഡബ്ലിന്‍:ലെപ്പേര്‍ഡ്‌സ് ടൌണ്‍ ഇ എസ് ബി സബ് സ്റ്റേഷനില്‍ ഉണ്ടായ തീ പിടുത്തം ഡബ്ലിന്‍ നഗരത്തിന്റെ തെക്കന്‍ മേഖലയിലെ ജന ജീവിതത്തെ സാരമായി ബാധിച്ചു.ഇന്ന് രാവിലെ 5 .30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.മേഖലയിലെ പതിനായിരക്കണക്കിന് വീടുകളില്‍ രാവിലെ മുതല്‍ വൈദ്യുതി മുടങ്ങി.ബ്രേക്ക് ഫാസ്റ്റു വീട്ടില്‍ ഉണ്ടാക്കാനാവാതെ നൂറു കണക്കിന് പേരാണ് ഷോപ്പുകളില്‍ ക്യൂ നിന്നത്.ഷോപ്പുടമകളാവട്ടെ ഫ്രീസറുകളില്‍ ശേഖരിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ കേടാവുമെന്ന ഭീതിയിയായിരുന്നു. 
ട്രാഫിക് ലൈറ്റുകള്‍ കേടായതോടെ വാഹനഗതാഗതവും പ്രതിസന്ധിയിലായി.ചിലയിടങ്ങളില്‍ ചെറിയ തോതിലുള്ള അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രാവിലെ ആംമ്പുലന്‍സുകളും ഗാര്‍ഡവാഹനങ്ങളും എമര്‍ജനസി മാനേജുചെയ്യാനുള്ള തിരക്കിലായിരുന്നു.
വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ പെട്രോള്‍ സ്റ്റേഷനുകള്‍ രാവിലെ തുറന്നില്ല.
മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനവും ചില സ്ഥലങ്ങളില്‍ ലഭ്യമായിരുന്നില്ലെന്ന് പറയപ്പെടുന്നു. 
ഡബ്ലിന്‍ 4 മേഖലയുടെ ഭാഗങ്ങള്‍,മൗണ്ട് മെറിയോണ്‍, ബ്ലാക്ക് റോക്ക്, സ്റ്റില്‍ ഓര്‍ഗന്‍, ഫോക്‌സ് റോക്ക്, തുടങ്ങിയ മേഖലയിലേക്ക് ഇവിടെ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.ഈ മേഖലയിലെ ഉപഭോക്താക്കള്‍ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലായി.

വൈദ്യുതി തടസപ്പെട്ടത് ‘ഐറിഷ് മലയാളി’യുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
പത്തു മണിയോടെ വൈദ്യുതി വിതരണം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

Scroll To Top