Saturday December 03, 2016
Latest Updates

പണമടക്കാന്‍ ആവശ്യപ്പെട്ട് ഇഎസ്ബിയില്‍ നിന്നും ഫോണ്‍ വന്നോ ? എങ്കില്‍ അത് വ്യാജമാണ്

പണമടക്കാന്‍ ആവശ്യപ്പെട്ട് ഇഎസ്ബിയില്‍ നിന്നും ഫോണ്‍ വന്നോ ? എങ്കില്‍ അത് വ്യാജമാണ്

ഡബ്ലിന്‍: ഇഎസ്ബി നെറ്റുവര്‍ക്കില്‍ നിന്നെന്നോ ഗ്യാസ് ഓഫീസില്‍ നിന്നെന്നോ പറഞ്ഞ് പണം അടക്കാന്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് വല്ല ഫോണ്‍ കോളും വന്നോ ? എങ്കില്‍ സൂക്ഷിക്കുക, അത്തരം കോളുകള്‍ വ്യാജമാണ്. എനര്‍ജി റെഗുലേഷന്‍ കമ്മീഷനാണ് ഇത്തരം ഫോണ്‍ കോളുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതിനെ കുറിച്ച് ധാരാളം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ തട്ടിപ്പ് കോളുകള്‍ രണ്ട് വിധത്തിലാണ് വന്ന് കൊണ്ടിരിക്കുന്നത്. ഗ്യാസ് സപ്ലയര്‍ ആണെന്ന് പരിചയപ്പെടുത്തി വിളിക്കുകയും കണക്ഷന്‍ ഡിസ്‌കണക്റ്റ് ചെയ്യാന്‍ ഉത്തരവ് വന്നെന്നും അറിയിക്കും. ഈ ഉത്തരവില്‍ നിന്നും മാറ്റം വേണമമെങ്കില്‍ അവര്‍ നല്‍കുന്ന അക്കൗണ്ടില്‍ പണമടക്കാനും ആവശ്യപ്പെടും. മറ്റൊരുതരത്തില്‍ വ്യാജ ഫോണ്‍കോള്‍ വരുന്നത് ഇഎസ്ബി നെറ്റുവര്‍ക്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ്. മീറ്റര്‍ മാറ്റാന്‍ സമയമായെന്നും അതിനായി പണമടക്കണമെന്നും ആവശ്യപ്പെടും.

പണമടക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വിവിരങ്ങള്‍ നല്‍കാനും ഈ വ്യാജ ഫോണ്‍ കോളിന് പിന്നിലുള്ള വ്യക്തി ആവശ്യപ്പെടും. കൂടുതല്‍ വിവിരങ്ങള്‍ക്കായി ഒരു ഫോണ്‍ നമ്പരും നല്‍കി വിശ്വാസ്യത ഉറപ്പിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്.

ഇടപാടുകാരന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നും കണക്ഷന്‍ ഡിസകണക്റ്റ് ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് പത്ത് ദിവസമെങ്കിലും ഇടപാടുകാര്‍ക്ക് അനുവദിക്കാറുണ്ടെന്നും എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ അറിയിച്ചു.

Scroll To Top