Friday December 09, 2016
Latest Updates

ഷോക്കടിച്ച് പരിക്കേറ്റ കുട്ടിയ്ക്ക് നഷ്ടപരിഹാരം ഏഴു ലക്ഷം യൂറോ !

ഷോക്കടിച്ച് പരിക്കേറ്റ കുട്ടിയ്ക്ക് നഷ്ടപരിഹാരം ഏഴു ലക്ഷം യൂറോ !

വെക്‌സ്‌ഫോര്‍ഡ് :ഒരു ഇ എസ് ബി പോസ്റ്റില്‍ ആണി അടിച്ചു കയറ്റുന്നതിനിടെ വൈദ്യുതാഘാതം ഏറ്റ ആണ്‍കുട്ടിക്ക് 700,000 യൂറോ നല്‍കി ഹൈക്കോടതി നടപടി ഒഴിവാക്കി. സുഹൃത്തുമൊത്ത് വീടിനടുത്തുള്ള കുററിക്കാട്ടില്‍ ക്യാമ്പ് ഒരുക്കി കളിക്കുമ്പോഴായിരുന്നു കുട്ടിക്ക് അപകടം പിണഞ്ഞത്.

ക്യാമ്പ് സൈറ്റില്‍ പ്രവേശിക്കരുത് എന്ന ഒരു ബോര്‍ഡ് ഉറപ്പിക്കാനായി വൈദ്യുതി പോസ്റ്റില്‍ ആണി അടിച്ചപ്പോഴാണ് കരണ്ടടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് നിരവധി ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. തല, കഴുത്ത്, തോളുകള്‍, നെഞ്ച് കൈകള്‍ എന്നിവിടങ്ങളില്‍ പൊള്ളിപ്പോയ സ്ഥലത്ത് മാംസം വെച്ച് പിടിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു. 

ഉയരം കുറഞ്ഞ ഒരു മതിലില്‍ കയറി നിന്നാണ് പോസ്റ്റില്‍ ആണി അടിച്ചത്. ഭൂമി നിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ അപകടം ഉ്ണ്ടാവാത്ത തരത്തില്‍ മറച്ചിരിക്കണം എന്ന് നിയമം പാലിച്ചില്ല എന്നതായിരുന്നു ഇ എസ് ബിയെ പ്രതിക്കൂട്ടിലാക്കിയത്.വൈദ്യുത പോസറ്റ് പരിശോധിച്ച എഞ്ചിനീയര്‍ ഇലക്ഷന്‍ പോസ്റ്ററുകള്‍ ഉറപ്പിക്കാന്‍ അടിച്ചത് ഉള്‍പ്പെടെ 52 മറ്റ് ആണികള്‍ അതില്‍ കണ്ടെത്തി എ്ന്നാണ് വിവരം.ആരൊക്കെയോ ഭാഗ്യം കൊണ്ട് നേരത്തെ രക്ഷപ്പെട്ടുവെന്ന് ചുരുക്കം !

Scroll To Top