Friday December 09, 2016
Latest Updates

തന്നെ കൊലപ്പെടുത്താന്‍ സി പി ഐ നേതാവ് ഗൂഢാലോചന നടത്തിയെന്ന് ബിജിമോള്‍ എം എല്‍ എ

തന്നെ കൊലപ്പെടുത്താന്‍ സി പി ഐ നേതാവ് ഗൂഢാലോചന നടത്തിയെന്ന് ബിജിമോള്‍ എം എല്‍ എ

തൊടുപുഴ: തന്നെയും ഭര്‍ത്താവിനേയും കൊലപ്പെടുത്താന്‍ ഒരു സിപിഐ നേതാവ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബിജിമോള്‍ എംഎല്‍എ. പീരുമേട് താലൂക്കില്‍ നിന്നുള്ള പ്രമുഖനേതാവാണ് തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കുടുംബവുമായി ഒരുമിച്ച് യാത്ര ചെയ്തില്ല.ഭക്ഷണം പോലും സൂക്ഷിച്ചാണ് കഴിച്ചതെന്ന് ബിജിമോള്‍ വ്യക്തമാക്കി.

മരിച്ചാല്‍ അപകടം മരണമാണോ സാധാരണമരണമാണോ എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ സംസ്‌ക്കാരിക്കാവൂ എന്ന് ഡയറിയില്‍ കുറിച്ചിടുകയും ചെയ്തുവെന്നും ബിജിമോള്‍ എംഎല്‍എ പറയുന്നു.

തിരഞ്ഞെടുപ്പു കാലത്ത് പീരുമേട്ടില്‍ സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നും പോലും ഒട്ടേറെ ശല്യങ്ങള്‍ ഉണ്ടായി.. ഒരു പാത്രത്തില്‍ കഴിച്ചുകൊണ്ടിരുന്നത്ര സ്വാതന്ത്ര്യമുള്ള ഒരാളുടെ നേതൃത്വത്തിലാണ് ഏറ്റവും മോശമായ അപവാദ തിരക്കഥ തയാറാക്കി ഒരു മാസികയ്ക്കു നല്‍കിയത്.മാസികക്കാര്‍ അത് പ്രസിദ്ധീകരിക്കാതെ വന്നപ്പോള്‍കോപ്പിയെടുത്ത് എടുത്തു കെട്ടുകെട്ടുകളാക്കി കടകളില്‍ എത്തിച്ചു വിതരണം ചെയ്തു.

4000 ഏക്കര്‍ മാന്തോപ്പിന്റെയും 2000 ഏക്കര്‍ തെങ്ങിന്‍തോപ്പിന്റെയും 3000 ഏക്കര്‍ പൂന്തോപ്പിന്റെയും 240 ഏക്കര്‍ കവുങ്ങിന്‍ തോപ്പിന്റെയും ഉടമയാണു താനെന്നായിരുന്നു എതിര്‍ ചേരിക്കാരുടെ പ്രചരണം.. അനധികൃതമായി പണം സമ്പാദിക്കുന്ന വ്യക്തിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു.തിരഞ്ഞെടുപ്പിനു ശേഷവും ജീവഭയത്തോടെയും മാനഹാനി പ്രതീക്ഷിച്ചുമാണു ജീവിക്കുന്നത്. അസമയങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കുകയാണു ചെയ്യുന്നതെന്നും ബിജിമോള്‍ പറയുന്നു.

ഇടുക്കിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പൊട്ടിത്തെറിയ്ക്ക് ഇടവരുത്തിയിരിക്കുകയാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍.

 

Scroll To Top