Thursday December 08, 2016
Latest Updates

എരുമേലി വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു,കമ്മീഷനെ നിയോഗിച്ചു,വിദേശ മലയാളികളുടെ സഹായത്തോടെ നിര്‍മ്മാണപദ്ധതി

എരുമേലി വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു,കമ്മീഷനെ നിയോഗിച്ചു,വിദേശ മലയാളികളുടെ സഹായത്തോടെ നിര്‍മ്മാണപദ്ധതി

കോട്ടയം: മധ്യതീരുവിതാംകൂറുകാരുടെ വികസന സ്വപനങ്ങള്‍ക്ക് ആകാശവേഗം നല്‍കാന്‍ എരുമേലി വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു.ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ പഠനത്തിനായി സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ.വെളിപ്പെടുത്തി.

എരുമേലിയില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനായി എരുമേലി ചെറുവളളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുമെന്നും ഇത് സംബന്ധിച്ച് തോട്ടം മാനേജ്മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടന്നും എം എല്‍ എ പറഞ്ഞു. വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് കമ്മീഷനെ നിയമിച്ചിരിക്കുന്നത്.2500 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചിലവ്. പൂര്‍ണ്ണമായും വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ സര്‍ക്കാരിന് പണച്ചിലവ് ഇല്ലാതെയാണ് വിമാനത്താവളം നിര്‍മ്മിക്കുകയെന്നും എം എല്‍ എ പറഞ്ഞു.

നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിയ്ക്കായി ഏറ്റവും അനുയോജ്യമായ സ്ഥലം ചെറുവള്ളി എസ്റ്റേറ്റാണെങ്കിലും സാധ്യതാ പഠനത്തിനായി ളാഹ എസ്റ്റേറ്റ് , കോന്നി എസ്റ്റേറ്റ് ,കൊടുവള്ളി എസ്റ്റേറ്റ് എന്നിവകൂടി പരിഗണിക്കും.വന പരിസ്ഥിതി പ്രശ്നങ്ങള്‍ബാധിക്കാത്തതും സര്‍ക്കാരിന് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ നടപ്പാക്കാവുന്നതും ചെറുവള്ളി എസ്റ്റേറ്റിലാണ് 2500 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റിന്റെ മധ്യഭാഗത്തായി വിമാനത്താവളം വരുമ്പോള്‍ തദ്ദേശീയരായ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്നില്ല. മാത്രമല്ല കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ ചെറുവള്ളി എസ്റ്റേറ്റ് ശബരിമലയില്‍നിന്നും 45 കി.മി മാത്രമേ റോഡുമാര്‍ഗം ദൂരമുള്ളു. 26% സര്‍ക്കാര്‍ ഷെയറും 25% തദ്ദേശീയ വ്യവസായികള്‍ക്കും 49% വിദേശമലയാളി വ്യവസായികളും മുതല്‍മുടക്കും . ശബരിമല തീര്‍ത്ഥാടന സൗകര്യവികസനത്തിനും ഏറെ പ്രയോജനപ്പെടുന്നതാവും നിര്‍ദ്ദിഷ്ട എരുമേലി് വിമാനത്താവള പദ്ധതി.

മതസൗഹാര്‍ദ്ദത്തിന്റെ പൂങ്കാവനമായഎരുമേലിയുടെ ഒരു തിലക്കുറിയാവും പുതിയ പദ്ധതി.വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ അയ്യപ്പഭക്തര്‍ക്ക് തീര്‍ത്ഥാടനം നടത്തി തിരികെപ്പോകുന്നതിന് ഏറെ സൗകര്യമൊരുക്കുന്നതാവും നിര്‍ദ്ദിഷ്ട വിമാനത്താവളം.എരുമേലിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും 150 കിലോമിറ്ററിലേറെ ദൂരമുണ്ട്. 4-5 മണികൂര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാലെ വിമാനത്താവളത്തിലെത്താനാവൂ.ആ യാത്ര ദൂരിതമാണ് പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഒഴിവാകുന്നത് പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ജില്ലക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വിമാനത്താവള പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെടുന്ന എസേറ്ററ്റ് തൊഴിലാളികള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നവര്‍ വ്യക്തമാക്കി..

Scroll To Top