Sunday December 04, 2016
Latest Updates

ഇന്ന് ഡബ്ലിന്‍ സിറ്റിയിലേക്ക് പോകുന്നുണ്ടോ നിങ്ങള്‍?

ഇന്ന് ഡബ്ലിന്‍ സിറ്റിയിലേക്ക് പോകുന്നുണ്ടോ നിങ്ങള്‍?

ഡബ്ലിന്‍:കാത്തു കാത്തിരുന്ന ശതാബ്ദി ആഘോഷം പടിവാതില്‍ക്കലെത്തി.ഈസ്റ്റര്‍ ആണെങ്കിലും ഐറിഷ്‌കാര്‍ ഇന്ന് അതിലുപരി ആഘോഷിക്കുക സ്വാതന്ത്ര്യ മുന്നേറ്റത്തിന്റെ നൂറാം വാര്‍ഷികദിനമാവും. രാജ്യം ആഘോഷലഹരിയില്‍ ആറാടിത്തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഗാര്‍ഡന്‍ ഓഫ് റിമംബ്രന്‍സില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമാകും. ഈസ്റ്റര്‍ റൈസിങ്ങിനു കാരണം തങ്ങളായിരുന്നു എന്നു പറഞ്ഞുകൊണ്ട് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളിലേറെയും നടക്കുന്നത് തലസ്ഥാനമായ ഡബ്ലിനിലാണ്.തിങ്കളാഴ്ച ഓ കോണല്‍ സ്ട്രീറ്റില്‍ നടത്തപ്പെടുന്ന ആര്‍.ടി.ഇയുടെ ‘റിഫ്‌ലക്ടിങ് ദി റൈസിങ് ഓണ്‍ ഈസ്റ്റര്‍ മണ്‍ഡേ,’ രാജ്യം കണ്ട ഏറ്റവും വലിയ പൊതുപരിപാടിയാകുമെന്നാണ് കരുതപ്പെടുന്നത്.ഈസ്റ്റര്‍ മണ്‍ഡേ പ്രക്ഷോഭത്തിന്റെ പുനരവതരണം ആയിരിക്കും ഇത്.
നഗരം സംഗീത സാന്ദ്രമാവും
ഡബ്ലിന്‍: ഈസ്റ്റര്‍ റൈസിങ് ശതാബ്ദിയുടെ ഭാഗമായി നാളെ നടക്കാനിരിക്കുന്ന സംഗീത മാമാങ്കത്തില്‍ രാജ്യത്തെ പ്രശസ്ത ഗായകസംഘങ്ങള്‍ പങ്കെടുക്കും.ഡബ്ലിനിലെ കോളിന്‍സ് ബാരക്‌സിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കിന്ന പരിപാടിയിലേയ്ക്കുള്ള പ്രവേഷനം സൗജന്യമാണ്.

കവിയായ പോള്‍ മള്‍ഡൂണ്‍, സംഗീതസംവിധായകന്‍ ഷോണ്‍ ഡേവി എന്നിവരൊരുക്കിയ ‘വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് നേഷന്‍’ വേദിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടും. മാസങ്ങളുടെ പരിശീലനത്തിനൊടുവില്‍ ആര്‍.ടി.ഇയുടെ നാഷണല്‍ സിംഫണി ഓര്‍ക്കസ്ട്രയും സംഗീതസംവിധായകനായ ഡേവിഡ് ബ്രോഫിയും ചേര്‍ന്ന് 32 ഗായകസംഘങ്ങളിലെ 1,100 ഗായകരുടെ ഗാനമേളയ്ക്ക് നേതൃത്വം നല്‍കും.

ഷോണ്‍ ഒ റിയാഡയുടെ അയര്‍ ഓര്‍ക്കസ്ട്രല്‍ സ്യൂട്ട്, പ്രശസ്തമായ ഹലേലൂയാ കോറസ് എന്നിവരുടെ സംഗീതപരിപാടികളും നടക്കും
മഴ വില്ലനാവുമോ?
1916 ഈസ്റ്റര്‍ റൈസിങ്ങിന്റെ ശതാബ്ദി ആഘോഷം മഴയില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.ആഘോഷ ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ മഴ, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. സ്‌നോ വീഴാനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ അന്തരീക്ഷം മഴക്കാര്‍ മൂടിയായിരിക്കും കാണപ്പെടുകയെന്നുംഇത് ശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കരുതുന്നുവെന്നും മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്കി.

രാവിലെ വെയില്‍ തെളിഞ്ഞു കത്തുന്നുണ്ടെങ്കിലും ഇന്ന് ഉച്ചയോടെ മഴയെത്താന്‍ സാധ്യതയുണ്ടെന്നും ഡബ്ലിനില്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ ജാക്കറ്റ് കരുതണമെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ഉച്ചയോടെ മാനം തെളിയുമെന്നാണ് കരുതുന്നത്. ഈ ആഴ്ച അവസാനത്തോടെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Scroll To Top