Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ’ഇക്വാളിറ്റി മാനിയ’യൂറോപ്പില്‍ പടരുന്നു, സ്വവര്‍ഗവിവാഹ അനുവാദം തേടി ബെല്‍ഫാസ്റ്റില്‍ ഇരുപതിനായിരം പേരുടെ പ്രകടനം 

അയര്‍ലണ്ടിലെ’ഇക്വാളിറ്റി മാനിയ’യൂറോപ്പില്‍ പടരുന്നു, സ്വവര്‍ഗവിവാഹ അനുവാദം തേടി ബെല്‍ഫാസ്റ്റില്‍ ഇരുപതിനായിരം പേരുടെ പ്രകടനം 

ബെല്‍ഫാസ്റ്റില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി നടന്ന റാലി

ഡബ്ലിന്‍ :മാരേജ് ഇക്വാളിറ്റിക്കായുള്ള മുറവിളികള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഉച്ചസ്ഥായിയിലാവുന്നതായി റിപ്പോര്‍ട്ടുകള്‍.അന്തര്‍ദേശീയ തലത്തില്‍ അയര്‍ലണ്ട് തുറന്നു വിട്ട ആവശ്യത്തെ മറ്റു രാജ്യങ്ങളും ഏറ്റു പിടിയ്ക്കുന്ന കാഴ്ച യൂറോപ്പില്‍ എങ്ങും പടരുകയാണ്.ചില അന്താരാഷ്ട്ര ഏജന്‍സികളുടെ സാമ്പത്തിക സഹായവും പിന്തുണയും ഈ ആവശ്യത്തിനുണ്ട് എന്നതാണ് വിചിത്രം.

ജര്‍മിനിയില്‍ അയര്‍ലണ്ടിന്റെ പാത സ്വീകരിക്കണമെന്ന് സ്വവര്‍ഗാനുരാഗികള്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.നിലവില്‍ സ്വവര്‍ഗ ജോഡികള്‍ക്ക് സിവില്‍ പാട്‌നര്‍ഷിപ്പ് ഉണ്ടെങ്കിലും തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശവും,വിവാഹിതര്‍ക്കുള്ള അവകാശവും വേണമെന്നാതാണ് ഇവരുടെ ഡിമാന്റ്.
സ്വിസ്സ്ര്‍ ലാന്‍ഡ്,സ്ലോവേന്യഹംഗറി,ആസ്ട്രിയ,ഗ്രീസ് എസ്‌തോനിയ തുടങ്ങിയ രാജ്യങ്ങളിലും സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്ന പ്രകടനങ്ങള്‍ നടന്നു.ഡെന്‍മാര്‍ക്കും ,യൂ.കെയും ഫ്രാന്‍സും,സ്പയിനും അടക്കമുള്ള രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായ നിലപാട് നേരത്തെ തന്നെ സ്വീകരിച്ചവയാണ്.
ബെല്‍ഫാസ്റ്റില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി നടന്ന റാലിയില്‍ 20,000 ആള്‍ക്കാരാണ് ഇന്നലെ പങ്കെടുത്തത്.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഐറിഷ് കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍, റയിന്‍ബോ പ്രൊജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി നടത്തപ്പെട്ടത്. സ്വവര്‍ഗ്ഗ വിവാഹ കാര്യത്തില്‍ അയര്‍ലണ്ടിലേയും, യുകെ യിലേയും മറ്റു പ്രദേശങ്ങളുമായി തുല്യത ആവശ്യപ്പെട്ടായിരുന്നു റാലി. ബെല്‍ഫാസ്റ്റില്‍ ഇന്നുവരെ നടന്നതില്‍ വച്ചേറ്റവും മനോഹരമായ റാലിയാണ് സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് നടന്നതെന്ന് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആംനസ്റ്റി ഇന്റര്‍നാഷനല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോഗ്രാം ഡയറക്ടര്‍ പാട്രിക് കൊറിഗാന്‍ അഭിപ്രായപ്പെട്ടു.
എല്ലാവിഭാഗം ജനങ്ങളെയും തുല്യരായി പരിഗണിക്കണമെന്ന മനുഷ്യാവകാശ പ്രശ്‌നമാണ് തങ്ങള്‍ ഉയര്‍ത്തുന്നത്. യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സിലെ ആര്‍ട്ടിക്കിള്‍ വണ്ണില്‍ ഇക്കാര്യം വ്യക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, നാലാംവട്ട ചര്‍ച്ചയിലും നോര്‍ത്തേണ്‍ അയര്‍ലണ്ട് അസ്സംബ്ലി സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം തള്ളുകയാണുണ്ടായത്. എന്നാല്‍ വിഷയത്തില്‍ പ്രക്ഷോഭം തുടരുമെന്ന് സിന്‍ ഫീന്‍ പാര്‍ട്ടി വ്യക്തമാക്കി. സിംഗര്‍ ബ്രയാന്‍ കെന്നഡി, ബോക്‌സിങ്ങ് താരം പാഡി ബാണ്‍സ് തുടങ്ങിയ പ്രമുഖരും സ്വര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു

Scroll To Top