Wednesday May 24, 2017
Latest Updates

ജയരാജന്‍ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കെ സുരേന്ദ്രന്‍,പിണറായിക്കെതിരെയും മൊഴി

ജയരാജന്‍ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കെ സുരേന്ദ്രന്‍,പിണറായിക്കെതിരെയും മൊഴി

കൊച്ചി :മുന്‍വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.വിജിലന്‍സിനു നല്‍കിയ മൊഴിയിലാണ് കെ. സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജയരാജന്‍ നടത്തിയ നിയമനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ മൊഴി നല്‍കി.

വിജിലന്‍സ് അനുമതി നേടിയതിനു ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇ. പി. ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനങ്ങള്‍ എന്നതിനു തെളിവാണെന്ന് സുരേന്ദ്രന്റെ മൊഴിയില്‍ പറയുന്നു.

രണ്ട് എന്‍ജിനീയര്‍മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയും പൊതുമേഖലാ സ്ഥാപനമായ റൂട്ടോണിക്സില്‍ നിയമിച്ചതിന് 30 ലക്ഷം രൂപ ജയരാജന്‍ കൈക്കൂലി വാങ്ങി.

വിവാദ വ്യവസായി വി. എം. രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എം.ഡിയായി തുടരാന്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കി.

സിഡ്കോ എം.ഡിയായി കെ. ബി. ജയകുമാറിനെ നിയമിച്ചതിലും ആശാപുരം ക്ലേ കമ്പനിയുടെ എം.ഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എം.ഡിയായി നിയമിച്ചതിനും അഴിമതി നടന്നിട്ടുണ്ടെന്ന് മൊഴിയിലുണ്ട്.

Scroll To Top