Sunday December 04, 2016
Latest Updates

ഹൃദയാഘാതത്തിന് കാരണമാകുന്ന എന്‍സൈമുകള്‍ കണ്ടെത്തി; ഹൃദ്രോഗ ചികിത്സ ഇനി എളുപ്പമാകും

ഹൃദയാഘാതത്തിന് കാരണമാകുന്ന എന്‍സൈമുകള്‍ കണ്ടെത്തി; ഹൃദ്രോഗ ചികിത്സ ഇനി എളുപ്പമാകും

ഹൃദയാഘാതത്തിന് കാരണമാകുന്ന കൊഴുപ്പ് കണ്ടെത്തി. ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനിലെ ഗവേഷകരുള്‍പ്പെടുന്ന സംഘമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന എന്‍സൈം കണ്ടെത്തിയത്. ഇതേ എന്‍സൈമുകളെ പ്രതിരോധിക്കാനുള്ള മരുന്ന് നേരത്തെ തന്നെ മറ്റു രോഗങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നതിനാല്‍ തന്നെ ഹൃദ്രോഗ ചികിത്സാരംഗത്ത് പുതിയ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തലാണിത്.

നെയ്ച്വര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടിലാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഹൃദ്രോഗ വിഭാഗത്തിലെ പ്രഫസര്‍ ഡോ. ഡേവിഡ് കാസ്സിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ധമനികളില്‍ കൊഴുപ്പ് അടിഞ്ഞത് മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാനാകാതെ ഹൃദയം തകരുന്ന അവസ്ഥയാണ് ഹൃദയാഘാതത്തിന് ഇടവരുത്തുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും മറ്റും ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ടെങ്കിലും ധമനികള്‍ തകരാനിടയാക്കുന്നത് പിഡിഇ 5. പിഡിഇ 9 എന്നീ എന്‍സൈമുകളുടെ സാന്നിദ്ധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. എലികളിലാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്.

Scroll To Top