Friday December 09, 2016
Latest Updates

കന്യാസ്ത്രിയെ ശിരോവസ്ത്രത്തിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

കന്യാസ്ത്രിയെ ശിരോവസ്ത്രത്തിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

തിരുവനന്തപുരം : സിബിഎസ്‌സി അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തുടക്കമായി. കനത്ത സുരക്ഷയാണ് പരീക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. ഏഴരമുതല്‍ കുട്ടികളെ ഹാളിനകത്തേക്ക് കടത്തിവിട്ടു.

അതേസമയം ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. സിസ്റ്റര്‍ സെബക്കാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം പുറത്തു വന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം. സിസ്റ്റര്‍ പരീക്ഷ എഴുതാതെ മടങ്ങി.കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷക്കെത്തിയ സിസറ്റര്‍ സെബയെയാണ് ശിരോവസ്ത്രം അഴിക്കാത്തതിനാല്‍ അധികൃതര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയത്.

പ്രത്യേക റൂം അനുവദിക്കണമെന്ന സിസ്റ്ററുടെ ആവശ്യവും അനുവദിക്കപ്പെട്ടില്ല. മൂന്ന് മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചെന്ന് കരുതി മതവികാരം വ്രണപ്പെടില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ സെബ പറഞ്ഞു.

Scroll To Top