Friday April 27, 2018
Latest Updates

ഏത് പണിക്കും പണിക്കാര്‍ റെഡി,ഏത് സാധനവും ഏറ്റവും വിലക്കുറവില്‍:ഡബ്ലിന്‍ മലയാളികളുടെ പുതിയ സംരംഭം ശ്രദ്ധേയമാവുന്നു

ഏത് പണിക്കും പണിക്കാര്‍ റെഡി,ഏത് സാധനവും ഏറ്റവും വിലക്കുറവില്‍:ഡബ്ലിന്‍ മലയാളികളുടെ പുതിയ സംരംഭം ശ്രദ്ധേയമാവുന്നു

വിദേശത്തായാലും സ്വദേശത്തായാലും പലവിധ പണികള്‍ക്കാവശ്യമായ തൊഴിലാളികളെ കണ്ടെത്തുവാനുള്ള ക്ലേശം അനുഭവിച്ചറിയുന്നവരാണ് മിക്ക പ്രവാസികളും. വിദേശമലയാളികളെ സംബന്ധിച്ചിടത്തോളം നാട്ടിലുള്ള മാതാപിതാക്കളെയോ ബന്ധുക്കളെയോ സ്വത്തും ഭവനവുമൊക്കെ ഏല്‍പ്പിച്ചു പോരുമ്പോളും അവിടെ നടത്തേണ്ട കൃഷിപണികള്‍ ,റിപ്പയര്‍-മെയിന്റനന്‍സ് ജോലികള്‍ എന്നിവയ്ക്കൊക്കെ ആവശ്യമായ ജോലിക്കാരെ കണ്ടു പിടിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വവും മിക്കവാറും നിര്‍വഹിക്കേണ്ടി വരും.
ആവശ്യ നേരത്ത് ഒരു ജോലിക്കാരനെ കണ്ടെത്താനുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത വെബ്‌സൈറ്റ് ആണ് enquirekerala .com. ഡബ്ലിന്‍ മലയാളികളായ ഡിജോ ജോസഫ് ,കിരണ്‍ ഡേവിസ് കാലടി എന്നിവരാണ് ഈ നവ സംരഭത്തിന് പിന്നില്‍.
കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്ലംബര്‍മാര്‍,ഇലക്ട്രീഷ്യന്മാര്‍ ,തെങ്ങുകയറ്റക്കാര്‍,മുതല്‍ വിവിധ മറ്റു മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ വരെ പതിനായിരത്തില്‍പരം ആളുകളുടെ വിവരങ്ങള്‍ enquirekerala.com-ല്‍ ലഭ്യമാണ് . തൊഴില്‍ മേഖലയും സ്ഥലവും ഉപയോഗിച്ച് പരതിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്ക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ ലഭിക്കുന്നതായിരിക്കും. തൊഴിലാളികളുടെ കഴിവ്/ പ്രകടനം വിലയിരുത്താനുള്ള റിവ്യൂ സൗകര്യവും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ enquirekerala.com-ലൂടെ പലവിധ ഉല്പന്നങ്ങളായ TV ,വാഷിങ് മെഷീന്‍, ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങളോ പെയിന്റ്, ഇലക്ട്രിക്കല്‍ ഐറ്റംസ്, സിമന്റ് തുടങ്ങിയ മറ്റുല്‍പ്പനങ്ങളോ വാങ്ങുന്നതിനു ഒരു ‘Quote Request’ ഫോം കമ്പ്‌ലീറ്റ് ചെയ്യേണ്ടതെ ഉള്ളൂ.ഏറ്റവും മികച്ച കമ്പനികളില്‍ നിന്നുള്ള ക്വൊട്ടേഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.വിലക്കുറവും ഗുണമേന്മയുമുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ അതുവഴി ആവശ്യക്കാര്‍ക്ക് സാധിക്കും.

പെയിന്റിംഗ് , കമ്പ്യൂട്ടര്‍ റിപ്പയര്‍, പ്ലംബിംഗ് വര്‍ക്സ് മുതലായ ജോലികള്‍ക്കു ‘Request Quote for services ‘ ഫോറം കമ്പ്‌ലീറ്റ് ചെയ്തു submit ചെയ്താല്‍ മതിയാകും.താല്പര്യമെങ്കില്‍ ഏറ്റവും കുറഞ്ഞ തുക ‘Quote ‘ചെയുന്ന ആളെ/ബിസിനസിനെ നിങ്ങള്ക്ക് ജോലി ഏല്‍പ്പിക്കാവുന്നതാണ്. ഇവിടെയും അവരുടെ മുന്‍ ജോലികള്‍ വിലയിരുത്തി ആളെ നിശ്ചയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

കേരളത്തിലെ കുടില്‍ വ്യവസായം മുതല്‍ ഏതു ബിസിനസ്സ്‌കാര്‍ക്കും അവരുടെ വിവരങ്ങള്‍ enquirekerala.കോം-ല്‍ സൗജന്യമായി ലിസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. വലിയ ടെലിഫോണ്‍ ഡയറക്ടറിയുടെ കാലം കഴിഞ്ഞു.വിരല്‍ തുമ്പില്‍ വിവരങ്ങള്‍ നല്‍കുന്ന enquirekerala.com -ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിശാലമായ ഒരു വിപണിയാണ് സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നു കിട്ടുന്നതെന്ന് വെബ്സൈറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

നൂറുകണക്കിന് പേരാണ് ഓരോ ദിവസവും വെബ് സൈറ്റ് സന്ദര്‍ശിച്ചു ഗുണപരമായ അഭിപ്രായം അറിയിക്കുന്നതെന്ന് കമ്പനിയുടെ പാട്ണര്‍മാരായ കിരണ്‍ ഡേവിസ് കാലടി ,ഡിജോ ജോസഫ് കുറവിലങ്ങാട് എന്നിവര്‍  ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊണ്ടുള്ള യൂ ടൂബ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:00353 879792580

Scroll To Top