Wednesday September 20, 2017
Latest Updates

ഐറിഷ് മലയാളികളെ തേടി മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോഡിയുടെ ‘എന്നും എപ്പോഴും’വെള്ളിയാഴ്ച്ച മുതല്‍ 

ഐറിഷ് മലയാളികളെ തേടി മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോഡിയുടെ ‘എന്നും എപ്പോഴും’വെള്ളിയാഴ്ച്ച മുതല്‍ 

ഡബ്ലിന്‍:മോഹന്‍ലാല്‍മഞ്ജുവാര്യര്‍ ജോഡി വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്ന ‘എന്നും എപ്പോഴും’ നാളെ മുതല്‍ ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.

നന്മയുള്ള കുടുംബചിത്രങ്ങള്‍ ഒരുക്കുന്ന സത്യന്‍ അന്തിക്കാടാണ് എന്നും ഇപ്പോഴും സംവിധാനം ചെയ്തിരിക്കുന്നത്.അത്തരത്തില്‍ ഒരു നല്ല ഫാമിലി എന്റര്‍ടെയ്‌നര്‍ കാണാനുള്ള അവസരം അയര്‍ലണ്ടിലെ മലയാളികള്‍ക്ക് നാളെ മുതല്‍ അവസരമുണ്ട്. 

ഒട്ടും കൃത്യനിഷ്ഠയില്ലാത്ത, പക്ഷേ ജോലിയില്‍ മിടുക്കനായ വനിതാരത്‌നം മാസികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ളയായി മോഹന്‍ലാലും അഡ്വ.ദീപ എന്ന ശക്തമായ കഥാപാത്രമായി മഞ്ജു വാര്യരും എത്തുമ്പോള്‍ താരപ്പകിട്ടിനപ്പുറം സ്‌ക്രീനിലെ ദൃശ്യങ്ങള്‍ ഒരു അനായാസത കൈവരിക്കുന്നു. കഥാപാത്രങ്ങളിലൂടെ നുറുങ്ങുസംഭാഷണങ്ങളിലൂടെ കഥ സുഗമമായ ഒഴുക്ക് കൈവരിക്കുന്നു. കഥയിലെ വ്യത്യസ്തതയെക്കാളുപരി അഭിനേതാക്കളുടെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം നേടുക. രസകരവും നിരുപദ്രവകരവുമായ നര്‍മ്മമാണ് പ്രധാന ആകര്‍ഷണം.

അക്കരക്കാഴ്ച്ചയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗ്രിഗറി എന്ന നടന്‍ മോഹന്‍ ലാലിനോടൊപ്പം ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന നര്‍മ്മ രംഗങ്ങളുമായി എത്തുന്നു.ഇന്നസന്റ് ,കല്‍പ്പന,ലെന,റിനു മാത്യൂസ്,രണ്‍ജി പണിക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ സ്‌ക്രീനിലെത്തുന്നത്.

പ്രദര്‍ശന കേന്ദ്രങ്ങള്‍ 
സ്റ്റില്ലൊര്‍ഗന്‍ (ഓഡിയോണ്‍ സിനിമാസ്)
നാളെ(ഏപ്രില്‍ 10 വെള്ളിയാഴ്ച്ച)യും ശനി,ഞായര്‍ ദിവസങ്ങളിലും സ്റ്റില്ലൊര്‍ഗനില്‍ മാത്രമേയുള്ളൂ പ്രദര്‍ശനം (ഓഡിയോണ്‍ 5.30 pm)
ലൂക്കന്‍ ലിഫ്ഫിവാലി (VEU സിനിമാസ്)
ഏപ്രില്‍ 13(തിങ്കള്‍)14 (ചൊവ്വ)15(ബുധന്‍)16(വ്യാഴം)ദിവസങ്ങളില്‍ വൈകിട്ട് 6.15 നാണ് ലിഫ്ഫിവാലിയിലെ പ്രദര്‍ശനം 
സ്ലൈഗോ
ഏപ്രില്‍ 12 ഞായര്‍ (ഗൈറ്റി സിനിമാസ് 2.30 PM

ഗോള്‍വേ 
ഏപ്രില്‍18 ശനി(ടൌണ്‍ഹാള്‍ തിയറ്റര്‍ 11 AM)

മറ്റു പ്രദര്‍ശനകേന്ദ്രങ്ങളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അയര്‍ലണ്ടിലെ വിതരണക്കാരായ മാസ് എന്റര്‍റൈന്‍മെന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.masentertainment.ie/(ph:0899641165)

Scroll To Top