Friday December 09, 2016
Latest Updates

എന്നിസില്‍ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ റസിഡന്‍ഷ്യല്‍ ധ്യാനം ഏപ്രില്‍ 8 മുതല്‍

എന്നിസില്‍ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ റസിഡന്‍ഷ്യല്‍ ധ്യാനം ഏപ്രില്‍ 8 മുതല്‍

ലീമെറിക്: അയര്‍ലണ്ടിലെ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം(ഇംഗ്ലീഷ്) ഏപ്രില്‍ 8 മുതല്‍ 10 വരെ നടത്തപ്പെടുന്നു. എന്നിസിലെ സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ ഏപ്രില്‍ 8 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന ധ്യാനം 10 ന് വൈകിട്ട് 5 മണിയ്ക്ക് അവസാനിക്കും.

പ്രമുഖ സുവിശേഷക പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ധ്യാനത്തില്‍, ബ്രദര്‍ ജോജി ജോബ് (ലോസ് ആഞ്ചലസ്), ബ്രദര്‍ ജെറിന്‍ ജൂബി (ഫിലാഡല്‍ഫിയ), ഫാ.ടോം മോഗന്‍ (എന്നിസ് കത്തീഡ്രല്‍),ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ (ഡയറക്ടര്‍ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി ) ഫാ.ജോ മക്മഹന്‍ (എന്നിസ് കോളേജ്), എന്നിവര്‍ പങ്കെടുക്കും.

വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ രക്ഷാധികാരി കൂടിയായ ആര്‍ച്ച് ബിഷപ് കീരാന്‍ ഓ റൈലി ഏപ്രില്‍ 8 ന് രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് റസിഡന്‍ഷ്യല്‍ ധ്യാനം ഉത്ഘാടനം ചെയ്യും.

ഭക്ഷണം, താമസം എന്നീ സൗകര്യങ്ങളോടെയുള്ള ഈ റസിഡന്‍ഷ്യല്‍ ധ്യാനത്തിന് സീറ്റുകള്‍ പരിമിതമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിളിക്കുക:

Jomon 0894461284
Monachan 0877553271
www.voiceofpeaceministry.org

Scroll To Top