Sunday December 11, 2016
Latest Updates

ഒരു കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട് രണ്ട് പേര്‍ രംഗത്ത്!

ഒരു കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട് രണ്ട് പേര്‍ രംഗത്ത്!

ലിമറിക്: അവിഹിതമായി ജനിച്ച കുട്ടിയുടെ പിതൃത്വം ആരും അംഗീകരിക്കാന്‍ പാട് പെടുന്ന ലോകത്ത് ഇതാ ഒരു അപൂര്‍വ സംഭവം!ഒരു കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട് രണ്ട് ‘അച്ഛന്‍മാരാണ്’ രംഗത്ത് രംഗത്ത് വന്നിരിക്കുന്നത്.എന്നിസ് ജില്ലാ കോടതിയിലാണ് അത്യപൂര്‍വമായ ഈ കേസ് പരിഗണനയ്ക്ക് വന്നത്. രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ടാണ് രണ്ട് ചെറുപ്പക്കാര്‍ രംഗത്ത് വന്നത്. കുട്ടിയെ തനിക്ക് തന്റെ ഒപ്പം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് പേരും കോടതിയെ സമീപിച്ചിരിക്കുന്നത്. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് രണ്ട് യുവാക്കളും ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. 

കുട്ടിയുടെ അമ്മയുടെ മുന്‍ കാമുകനും ഇപ്പോഴത്തെ ഭര്‍ത്താവും തമ്മിലാണ് കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ടു നിയമ പോരാട്ടം നടത്തുന്നത്. കുട്ടി ജനിച്ച് കഴിഞ്ഞാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ഇവരെ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ കുട്ടിഉടെ പിതൃത്വം ഭര്‍ത്താവിനോ അതോ മുന്‍ കാമുകനോ എന്ന് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയുടെ മുന്‍ കാമുകനും കോടതിയെ സമീപിക്കുകയായിരുന്നു. 

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി ജഡ്ജ് പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ആര്‍ക്ക് കൊടുക്കണമെന്നും ഡി.എന്‍.എ ടെസ്റ്റ് തീരുമാനിക്കുന്നതിനും കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കും. ജനുവരി 15 നാണ് വീണ്ടും പരിഗണിക്കുന്നത്.

Scroll To Top