Friday December 09, 2016
Latest Updates

എന്നിസില്‍ ത്രിദിനധ്യാനം നാളെ തുടങ്ങും :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

എന്നിസില്‍ ത്രിദിനധ്യാനം നാളെ തുടങ്ങും :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഗോള്‍വേ :ഗോള്‍വേ സെന്റ് ജോര്‍ജ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇടുക്കിയു .കെ ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം രക്ഷാധികാരിയുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനൊസ് തിരുമേനിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 13,14,15 (വെള്ളി ,ശനി ,ഞായര്‍ )തീയതികളില്‍ നടത്തപ്പെടുന്ന റസിഡന്ഷ്യല്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അയര്‍ലണ്ടിലുള്ള എല്ലാ വിശ്വാസികള്‍ക്കും വേണ്ടി എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നെന്‍സ് കോളേജില്‍ വച്ച് നടത്തപ്പെടുന്ന ധ്യാനം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 9 മണിയ്ക്ക് രജിസ്‌ട്രേഷനോടെ ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിക്കും.വേദപുസ്തക ചിന്ത കളിലധിഷ്ടിതമായ ക്ലാസ്സുകള്‍,കൌണ്‍സിലിംഗ്,വി.കുമ്പസാരം,വി.കുര്‍ബാന എന്നിവ ധ്യാനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.

പ്രസ്തുത ധ്യാനത്തിന്റെ മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഗോള്‍വേ സെന്റ് ജോര്‍ജ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച് 10 ന് ചൊവ്വാഴ്ച  ബിജു തോമസിന്റെ ഭവനത്തില്‍ വെച്ച് നടത്തപ്പെട്ടു .പ്രസ്തുത ഒരുക്ക ധ്യാനത്തില്‍ ഇടവക വികാരി ഫാ .ബിജു പാറെക്കാട്ടില്‍ ആമുഖ പ്രസംഗം നടത്തുകയും ഫാ .പ്രിന്‍സ് പൗലോസ് മണ്ണത്തൂര്‍ ദൈവവചന പ്രഘോഷണം നടത്തുകയും ചെയ്തു.

റസിഡെന്‍ഷ്യല്‍ ധ്യാനത്തിന് നേതൃത്വം നല്‍കുന്നതിനായി നാളെ (വ്യാഴാഴ്ച) ഉച്ചക്ക് 12.30 നു ഷാനോന്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനൊസ് തിരുമേനിയെ ഇടവക വികാരി ഫാ .ബിജു പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ചേര്‍ന്നു സ്വീകരിക്കും.

കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ .ജോര്‍ജ് അഗസ്റ്റിന്‍ ഓ എസ് ബി നയിക്കുന്നതായിരിക്കും .തീര്‍ത്തും സൗജന്യമായി നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് സഭാ ഭേദമേന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ .ബിജു പാറേക്കാട്ടില്‍ ,ട്രസ്റ്റി വിനോദ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു .

വാര്‍ത്ത : നോബി.സി  മാത്യു 

Scroll To Top