Saturday December 10, 2016
Latest Updates

എന്നിസിലെ നോമ്പ് കാല ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു 

എന്നിസിലെ നോമ്പ് കാല ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു 

ഗാള്‍വേ(അയര്‍ലണ്ട്) :ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും യു .കെ ,ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്‌സീനൊസ് തിരുമേനിയുടെ നേതൃത്വത്തിലും എന്നിസ്സില്‍ വച്ച് മാര്‍ച്ച് മാസം 13 ,14 ,15(വെള്ളി ,ശനി ,ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്ന ത്രിദിന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ധ്യാനം നടത്തപ്പെടുന്ന എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നെന്‍സ് കോളേജ് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും സൌകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.ഏകദേശം 200 ഓളം പേര്‍ക്ക് താമസിച്ചു താമസിച്ചു ധ്യാനം കൂടുവാനുള്ള സൗകര്യം പ്രസ്തുത സ്ഥലത്ത് ലഭ്യമാണെന്ന് ഗാള്‍വേ പള്ളി ട്രസ്റ്റി .വിനോദ് ജോര്‍ജ് വ്യക്തമാക്കി.

ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം 15ന് വൈകുന്നേരത്തോടെ സമാപിക്കുന്നതായിരിക്കും.കുട്ടികള്‍ക്കുള്ള പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ .ജോര്‍ജ് അഗസ്റ്റിന്‍ നയിക്കുന്നതായിരിക്കും.

ധ്യാനത്തോടനുബന്ധിച്ചു ഇടവക വികാരി ഫാ .ബിജു പാറേക്കാട്ടില്‍ രക്ഷാധികാരിയായി സ്‌പെഷ്യല്‍ കമ്മിറ്റി നിലവില്‍ വന്നു.വര്‍ഗീസ് .പി .ജെ ,അനി .പി .ജെ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരും വിനോദ് ജോര്‍ജ് ,പ്രവീണ്‍ നൈനാന്‍(പര്‍ച്ചേസിംഗ് കമ്മിറ്റി) : ജോ മാത്യു,എല്‍ദോ മാത്യു(അക്കൊമോഡേഷന്‍ കമ്മിറ്റി)വര്‍ഗീസ് വൈദ്യന്‍ ബിജു തോമസ്,ബോബി മഞ്ചയില്‍ മാണി(റിഫ്രെഷ്‌മെന്റ് കമ്മിറ്റി ) സുനില്‍ എബ്രാഹാം എന്‍ .സി .മാത്യു (സ്റ്റേജ് കമ്മിറ്റി)എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരും ആയിരിക്കും 

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 5 ന് മുന്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ വിളിയ്‌ക്കേണ്ട ഫോണ്‍ നമ്പറുകള്‍ 0868732676 , 0899678834 ,0870931466 ,0877854591 എന്നിവയായിരിക്കും .ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് താമസവും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണവും സൗജന്യമായിരിക്കും .സഭാ ഭേദമെന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ .ബിജു പാറേക്കാട്ടില്‍,ട്രസ്റ്റി വിനോദ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു .


വാര്‍ത്ത :നോബി .സി .മാത്യു 

Scroll To Top