Tuesday February 28, 2017
Latest Updates

എന്നിസില്‍ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഇംഗ്ലീഷ് ധ്യാനം നാളെ തുടങ്ങും,ഏതാനം പേര്‍ക്ക് കൂടി പങ്കെടുക്കാം

എന്നിസില്‍ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഇംഗ്ലീഷ് ധ്യാനം നാളെ തുടങ്ങും,ഏതാനം പേര്‍ക്ക് കൂടി പങ്കെടുക്കാം

ലിംറിക്: അയര്‍ലണ്ടിലെ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ത്രിദിന റസിഡന്‍ഷ്യല്‍ ധ്യാനം(ഇംഗ്ലീഷ്) നാളെ ഏപ്രില്‍ 8(വെള്ളി) ആരംഭിക്കും. എന്നിസിലെ സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ നാളെ രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന ധ്യാനം 10 ന്(ഞായര്‍) വൈകിട്ട് 5 മണിയ്ക്ക് അവസാനിക്കും.

പ്രമുഖ സുവിശേഷക പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ധ്യാനത്തില്‍, ബ്രദര്‍ ജോജി ജോബ് (ലോസ് ആഞ്ചലസ്), ബ്രദര്‍ ജെറിന്‍ ജൂബി (ഫിലാഡല്‍ഫിയ), ഫാ.ടോം മോഗന്‍ (എന്നിസ് കത്തീഡ്രല്‍),ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ (ഡയറക്ടര്‍ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി ) ഫാ.ജോ മക്മഹന്‍ (എന്നിസ് കോളേജ്), എന്നിവര്‍ പങ്കെടുക്കും.

വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ രക്ഷാധികാരി കൂടിയായ ആര്‍ച്ച് ബിഷപ് കീരാന്‍ ഓ റൈലി ഏപ്രില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് റസിഡന്‍ഷ്യല്‍ ധ്യാനം ഉത്ഘാടനം ചെയ്യും.

ഭക്ഷണം, താമസം എന്നീ സൗകര്യങ്ങളോടെയുള്ള ഈ റസിഡന്‍ഷ്യല്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഏതാനം സീറ്റുകള്‍ കൂടി ഒഴിവുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക:
Jomon 0894461284
Monachan 0877553271

Scroll To Top