Sunday December 11, 2016
Latest Updates

അഭിവന്ദ്യ സഖറിയാസ് മോര്‍ പീലിക്‌സിനോസ് തിരുമേനിയ്ക്ക് വരവേല്‍പ്പ് നല്‍കി 

അഭിവന്ദ്യ സഖറിയാസ് മോര്‍ പീലിക്‌സിനോസ് തിരുമേനിയ്ക്ക് വരവേല്‍പ്പ് നല്‍കി 

ലീമറിക്ക്:ഗോള്‍വേ സെന്റ്.ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ എന്നിസിലെ സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ നാളെ മുതല്‍ ആരംഭിക്കുന്ന ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കാന്‍ എത്തിയ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലിക്‌സിനോസ് തിരുമേനിയ്ക്ക് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അയര്‍ലണ്ടിലെ സഭാമക്കള്‍ സ്വീകരണം നല്‍കി.lo p

നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച്ച വൈകിട്ട് സമാപിക്കും.സെന്റ്.ഫ്‌ലാനന്‍സ് കോളെജ് എന്നീസില്‍ നടക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ വിശ്വാസികള്‍ക്കും സൗജന്യ താമസം, ഭക്ഷണം, കാര്‍ പാര്‍ക്കിങ്ങ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന സംഘാടകര്‍ അറിയിച്ചു. 

ഇടുക്കിയൂ കെ ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാന കേന്ദ്രം മെത്രാപോലീത്തായുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലിക്‌സിനോസ് തിരുമേനി, ഡോ. പ്രിന്‍സ് പൗലോസ് മണ്ണത്തൂര്‍, ഫാ. ബിജു പാറേക്കാട്ടില്‍ (ഇടവക വികാരി), ഫാ.കുരിയാക്കോസ് കൊള്ളന്നൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്. 

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: (ഫാ:ബിജു പാറേക്കാട്ടില്‍)089 42 39 359, 086 87 32 676 , 089 96 78 834

Scroll To Top