Friday August 18, 2017
Latest Updates

എന്നിസിലെ നോമ്പ്കാല ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

എന്നിസിലെ നോമ്പ്കാല ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മാസം 17 ,18 ,19 നടത്തപെടുന്ന നോമ്പ്കാല ധ്യാനത്തിന്റെ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം അഭിവന്ദ്യ എലിയാസ് മോര്‍ യൂലിയോസ് തിരുമേനി നിര്‍വഹിച്ചു.

തദ്ദവസരത്തില്‍ ഫാ.ജോബി മോന്‍ സ്‌കറിയയും,ഫാ.ബിജു പാറേക്കാട്ടിലിന്റെയും സാന്നിധ്യത്തില്‍ ഫാ.ജിനോ ജോസഫിന് രജിസ്ട്രേഷന്‍ നല്‍കികൊണ്ടാണ് ഉത്ഘാടനം നടത്തപ്പെട്ടത്.

എന്നിസിലുള്ള സെന്റ് ഫ്ലാനന്‌സ് കോളേജില്‍ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനിയാണ് നോമ്പ് കാല ധ്യാനത്തിന് നേത്യത്വം നല്‍കുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
https://goo.gl/forms/UZRQxyEKFyDqJBEh2
.
കൂടുതല്‍ വിവരങ്ങള്‍ക്ക്
REV JOBYMON SKARIA
102 The Paddocks
Williamstown Road
Waterford
00-353-876315962 (Mob)
frjoby@gmail.com

Scroll To Top