Saturday December 03, 2016
Latest Updates

കടലില്‍ പൊങ്ങി കിടന്ന ക്ലെയറിലെ 60 വയസുകാരന്റെ മാന്ത്രിക രക്ഷപെടല്‍!

കടലില്‍ പൊങ്ങി കിടന്ന ക്ലെയറിലെ 60 വയസുകാരന്റെ മാന്ത്രിക രക്ഷപെടല്‍!

എന്നിസ്: കൗണ്ടി ക്ലെയര്‍ തീരത്തുനിന്നു മാറി കടലില്‍ അര്‍ത്ഥ ബോധാവസ്ഥയില്‍ പൊങ്ങിക്കിടന്ന 60 വയസ്സുകാരന് അത്ഭുതകരമായ രക്ഷപെടല്‍. ക്വില്‍റ്റിക്കടുത്തുള്ള സീഫീല്‍ഡ് പെയറില്‍ നി്ന്നു മടങ്ങുകയായിരുന്ന ഒരു കൂട്ടം കയാക്കര്‍മാരാണ് വെള്ളത്തില്‍ ഒരു ശരീരം പൊങ്ങിക്കിടക്കുന്നത് കണ്ടത്.

കയാക്കര്‍മാര്‍ തീരത്തെത്തിച്ച അദ്ദേഹത്തെ കോസ്റ്റുഗാര്‍ഡും എമര്‍ജന്‍സി സര്‍വ്വീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസ് ആദ്യം റോഡ് മാര്‍ഗ്ഗമേ ഇദ്ദേഹത്തെ കൊണ്ടു പോകാന്‍ കഴിയൂ എന്ന് ശഠിച്ചെങ്കിലും, എന്നിസില്‍ നിന്നെത്തിയ വിദഗ്ദ്ധനായ പാരാമെഡിക്ക് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ഹെലികോപ്ടറിലാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. 

കടല്‍പ്പാലത്തില്‍ നിന്ന് കടലിലേക്ക് വീണ് ഇദ്ദേഹത്തിന് തിരിച്ചു കയറാന്‍ കഴിയാതെ പോയതാണ് എന്നാണ് പ്രാഥമിക നിഗമനം.ഇയാള്‍ വെള്ളത്തില്‍ പൊങ്ങി കിടക്കാനുണ്ടായ കാരണവും വിദഗ്ദര്‍ അന്വേഷിക്കുന്നുണ്ട്.. 

Scroll To Top