Wednesday December 07, 2016
Latest Updates

ഇംഗ്ലണ്ട് ടീമിനെ ജയിംസ് ടെയ്‌ലര്‍ നയിക്കും,മാലഹൈഡില്‍ മേയ് 8 ന് ക്രിക്കറ്റ് മാമാങ്കം 

ഇംഗ്ലണ്ട് ടീമിനെ ജയിംസ് ടെയ്‌ലര്‍ നയിക്കും,മാലഹൈഡില്‍ മേയ് 8 ന് ക്രിക്കറ്റ് മാമാങ്കം 

ഡബ്ലിന്‍ :അയര്‍ലണ്ട് പര്യടനത്തിനായുള്ള ഇംഗ്ലണ്ട് ടീമിനെ ജയിംസ് ടെയ്‌ലര്‍ നയിക്കും. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിരിക്കുന്ന ടീമില്‍ അഞ്ചു പേര്‍ അരങ്ങേറ്റക്കാരാണെന്ന പ്രത്യേകതയുമുണ്ട്.

നായകന്‍ ജയിംസ് ടെയ്‌ലറുടെ പതിനെട്ടാമത്തെ ഏകദിന മത്സരമാണ് ഡബ്‌ളിനിലെ മാലഹൈഡില്‍ നടക്കാനിരിക്കുന്നത്. സഫര്‍ അന്‍സാരി, സാം ബില്ലിങ്ങ്‌സ്, ജയിംസ് വിന്‍സ്, ലൂയിസ് ഗ്രിഗറി, ഡേവിഡ് വില്ലി എന്നിവരാകട്ടെ ആദ്യമായി ഏകദിന മത്സരം കളിക്കുന്നവരും.

നിലവില്‍ ഇംഗ്ലണ്ട് സീനിയര്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്പര കളിക്കുകയാണ്.ഇവര്‍ മെയ് എട്ടിനു തുടങ്ങാനിരിക്കുന്ന ഏകദിന മത്സരത്തിന് 
ഒരു ദിവസം മുന്നേ മാത്രമേ നാട്ടിലെത്തുകയുള്ളൂ. ഇതാണ് യുവതാരങ്ങള്‍ മാത്രമുള്ള ടീമിനെ അയര്‍ലണ്ടിലേക്കയക്കാന്‍ ഇസിബി യെ പ്രേരിപ്പിച്ചത്. കൂടാതെ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് 2019ല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിനായി യുവനിരയെ വാര്‍ത്തെടുക്കണമെന്ന് ആരാധകരും മുറവിളി കൂട്ടുന്നുണ്ട്.

നിലവില്‍ ജോസ് ബട്ട്‌ലറിനു പകരക്കാരനായി കരീബിയന്‍ പര്യടനത്തിലുള്ള ജോണി ബാര്‍‌സ്റ്റോ പരമ്പരക്കു മുന്‍പായി ടീമിനൊപ്പം ചേരും.

അയര്‍ലണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം ഡബ്ലിനിലെ മാലഹൈഡ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ മെയ് 8 വെള്ളിയാഴ്ച്ചയാണ് നടക്കുക. രാവിലെ 10.45 നാണ് മത്സരം ആരംഭിക്കുക. 

45 യുറോയാണ് ടിക്കറ്റ് നിരക്ക്. ക്രിക്കറ്റ് ക്ലബുകള്‍ക്കും , പത്തില്‍ അധികം ആളുകളുള്ള ഗ്രൂപ്പുകള്‍ക്കും ഡിസ്‌കൌണ്ട് ലഭ്യമാണ്. ടിക്കറ്റുകള്‍ ‘ക്രിക്കറ്റ് അയര്‍ലണ്ട്’ വെബ്‌സൈറ്റിലും ‘ടിക്കറ്റ് മാസ്റ്റര്‍’ വെബ്‌സൈറ്റിലും ലഭ്യമാണ്. http://www.cricketireland.ie/about/events

Scroll To Top