Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ എഞ്ചിനീയര്‍മാരെ കിട്ടാനില്ല; മലയാളികള്‍ക്കും ഒരു കൈ നോക്കാം

അയര്‍ലണ്ടില്‍ എഞ്ചിനീയര്‍മാരെ കിട്ടാനില്ല; മലയാളികള്‍ക്കും ഒരു കൈ നോക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ആവശ്യത്തിന് എഞ്ചിനീയര്‍മാരെ കിട്ടാനില്ലാത്തത് വിവിധ മേഖലകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഭവനനിര്‍മ്മാണം, ഇന്‍ഡസ്ട്രി എന്നീ മേഖലകളിലെല്ലാം എഞ്ചിനീയര്‍മാരുടെ അഭാവം നിഴലിക്കുന്നുണ്ട്. രാജ്യത്തെ കോളജുകളില്‍ നിന്നും യൂണിവേഴ്സിറ്റികളില്‍ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാര്‍, വരും വര്‍ഷങ്ങളിലുള്ള ആവശ്യത്തിന് പര്യാപ്തമല്ല എന്നതാണ് സത്യം.

സിവില്‍ എഞ്ചിനീയറിങ് പോലുള്ള കണ്‍സ്ട്രക്ഷന്‍ ജോലികള്‍ക്കാണ് എഞ്ചിനീയര്‍മാരെ ലഭിക്കാത്ത അവസ്ഥ കൂടുതലുള്ളത്. 2014ല്‍ 600 പേരാണ് സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയതെങ്കില്‍, 2017ല്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുക 40ല്‍ താഴെ മാത്രമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതിന്റെ ഭാഗമായി ഹൗസിങ്, സ്‌കൂള്‍, പൊതുഗാതാഗതം, ബ്രോഡ്ബാന്‍ഡ്, ആരോഗ്യം എന്നീ മേഖലകളില്‍ വരുംവര്‍ഷങ്ങളില്‍ 42 ബില്ല്യണ്‍ യൂറോ ചെലവിടാനാണ് സര്‍ക്കാര്‍ പദ്ധതി. സിവില്‍, ഇലക്ട്രിക്കല്‍, ടെക്നോളജിക്കല്‍ എഞ്ചിനീയര്‍മാരുടെ സഹായമില്ലാതെ ഈ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ എഞ്ചിനീയര്‍മാരെ കിട്ടാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഭയപ്പെടുന്നത്.

ഇത്തരം സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും സാങ്കേതിക വിദഗ്ധരെ ആശ്രയിക്കാനാണ് സ്വകാര്യമേഖലയിലെ കമ്പനികളുടെ ഉദ്ദേശ്യം.തൊഴില്‍ ഒഴിവുകള്‍ കണ്ടെത്തിയ ശേഷം സാങ്കേതിക വിദഗ്ദര്‍ക്ക് അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന The Atypical Working Scheme(http://www.inis.gov.ie/en/INIS/Pages/atypical-working-general )വഴി ഇന്ത്യയില്‍ ഉള്ളവര്‍ക്ക് അയര്‍ലണ്ടിലെ ജോലിയ്ക്ക് അപേക്ഷിക്കാം.പുതിയ നിയമ ഭേദഗതി അനുസരിച്ച് ഇപ്പോള്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന തൊഴില്‍ ചെയ്യാന്‍ അനുവാദമില്ലാത്തവര്‍ രാജ്യം വിട്ട ശേഷം മാതൃ രാജ്യത്തുനിന്ന് വേണം അപേക്ഷിക്കേണ്ടത്.

Scroll To Top