Wednesday February 22, 2017
Latest Updates

വൈദ്യുതി, ഗ്യാസ് വില കൂടിയേക്കും

വൈദ്യുതി, ഗ്യാസ് വില കൂടിയേക്കും

ഡബ്ലിന്‍:വൈദ്യുതി, ഗ്യാസ് എന്നിവ വിതരണം ചെയ്യുന്ന കമ്പനികള്‍ 2017ല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍. കഴിഞ്ഞ 12 മാസത്തിനിടെ പല തവണ വില കുറച്ചത് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ എണ്ണ വില, ഹോള്‍സെയ്ല്‍ ഗ്യാസ് എന്നിവയുടെ വര്‍ദ്ധിച്ചിരിക്കുന്നത് വൈദ്യുതിക്കും ഗ്യാസിനും വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുമെന്ന് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍ മത്സരം നടത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അടുത്ത 12 മാസത്തിനിടെ വൈദ്യുതിയുടെ കാര്യത്തില്‍ 226 യൂറോയും, ഗ്യാസിന്റെ കാര്യത്തില്‍ 161 യൂറോയും ലാഭിക്കാന്‍ കഴിയും. എന്നാല്‍ ഏതാനും വര്‍ഷത്തെ വിലയിടിവിനു ശേഷം ഹോള്‍സെയില്‍ എനര്‍ജി വില ഉയരാന്‍ തുടങ്ങുകയാണ്. അതിനാല്‍ ആനുപാതികമായ വര്‍ദ്ധനവ് വൈദ്യുതി, ഗ്യാസ് എന്നിവയുടെ കാര്യത്തില്‍ ഉണ്ടാകും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2016 നവംബറില്‍ ഹോള്‍സെയ്ല്‍ ഗ്യാസിന് 8% വില വര്‍ദ്ധിച്ചിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top