Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ഭവന മേഖലയിലെ ‘കുമിളകള്‍’ പൊട്ടാന്‍ തുടങ്ങി,വിലയിടിവ് തുടങ്ങി :ഇനി വീട് വാങ്ങാന്‍ കാത്തിരിക്കാം !

അയര്‍ലണ്ടില്‍ ഭവന മേഖലയിലെ ‘കുമിളകള്‍’ പൊട്ടാന്‍ തുടങ്ങി,വിലയിടിവ് തുടങ്ങി :ഇനി വീട് വാങ്ങാന്‍ കാത്തിരിക്കാം !

ഡബ്ലിന്‍ :മുന്‍ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കൊണ്ട് ഈ വര്‍ഷം മധ്യത്തോടെ അയര്‍ലണ്ടിലെ ഭവനവിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടാകുമെന്ന സൂചനകള്‍ പുറത്ത് വന്നു തുടങ്ങി.രാജ്യത്താകമാനം ഭവനവിലയില്‍ കുത്തനെയുള്ള ഇടിവാണ് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരിക്കുന്നതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫിസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു

2013 സെപ്റ്റംബര്‍ മുതല്‍ കുത്തനെ കൂടി വന്ന ഭവനവില ഒറ്റയടിയ്ക്ക് 2 ശതമാനത്തോളം കഴിഞ്ഞമാസം കുറഞ്ഞത്.ഡബ്ലിനില്‍ 1.9 ശതമാനവും,ഡബ്ലിന് പുറത്ത് 1.4 ശതമാനവുമാണ് കഴിഞ്ഞ മാസം വില കുറവ് രേഖപ്പെടുത്തിയത്.

ദേശീയ തലത്തില്‍ വീടുകളുടെയും അപ്പാര്‍റ്റ്‌മെന്റുകളുടെയും വിലയില്‍ ഒരേ പോലെ 1.4 % ഇടിവ് രേഖപ്പെടുത്തി.2012 ന് ശേഷം പോലും രാജ്യത്ത് ആദ്യമായാണ് ഈ സ്ഥിതിവിശേഷം സംജാതമാവുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.

ദേശീയ തലത്തില്‍ 2014 ല്‍ മാത്രം 15,5 % വരെയാണ് ഭവനവില വര്‍ദ്ധിച്ചത്.ഡബ്ലിനില്‍ ഇത് 21.5 ശതമാനം വരെയായി.house price

എങ്കിലും 2007 ലെ റിക്കാര്‍ഡ് വിലക്കയറ്റ സമയത്ത് ഉണ്ടായിരുന്ന ഭവനവില ഇത്തവണ ഉണ്ടായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.2007 ലെ ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തെക്കാള്‍ 38.5 % വിലക്കുറവാണ് ഇപ്പോഴത്തെ വില നിലവാരം.

അടുത്ത മാസങ്ങളില്‍ വീടുകളുടെ വില വീണ്ടും ഇടിയും എന്നതാണ് സൂചനകള്‍.ഡബ്ലിന്‍ മേഖലയില്‍ വില തകര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കുറവായിരിക്കും എന്നത് മാത്രമാവും ശ്രദ്ധേയമാവുക,കുടിയേറ്റ ക്കാരുടെ എണ്ണം കൂടിയതനുസരിച്ച് വീടുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണം.എങ്കിലും ഇപ്പോള്‍ വില്‍ക്കാതെ,വില ഇനിയും കൂടുമെന്ന് കരുതി പിടിച്ച് വച്ചിരിക്കുന്ന വീടുകളും ഈ വര്‍ഷം അവസാനത്തോടെ മാര്‍ക്കറ്റില്‍ എത്തപ്പെട്ടേക്കും.ഈ വര്‍ഷം മധ്യത്തോടെ തന്നെ ഭവനമേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള ദൗര്‍ലഭ്യം ഇല്ലാതാകും എന്നാണ് കരുതപ്പെടുന്നത്.

റെജി സി ജേക്കബ് 


Scroll To Top