Monday December 05, 2016
Latest Updates

എന്‍ഡ കെന്നിക്ക് പകരം ലിയോ വരേദ്കറെ പ്രധാനമന്ത്രിയാക്കണമെന്ന് ഫിനാഗേല്‍ പാര്‍ട്ടി മുന്‍ വക്താവ്

എന്‍ഡ കെന്നിക്ക് പകരം ലിയോ വരേദ്കറെ പ്രധാനമന്ത്രിയാക്കണമെന്ന് ഫിനാഗേല്‍ പാര്‍ട്ടി മുന്‍ വക്താവ്

ഡബ്ലിന്‍: എന്‍ഡ കെന്നിക്ക് പകരം ആരോഗ്യ മന്ത്രി ലിയോ വരേദ്കറെ പ്രധാനമന്ത്രിയാക്കണമെന്ന് ഫിനാഗേല്‍ പാര്‍ട്ടി മുന്‍ വക്താവ് ഫ്രാങ്ക് ഫ്‌ലനറി. ജലനിരക്കിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്‌ലനറി ലിയോ വരദ്കര്‍ നേതൃത്വത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫിനാഗേലിനെ അടുത്ത തലമുറയില്‍ ആര് നയിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 1977 ലും 1997 ലും കൊസ്‌ഗ്രേവ്, ബര്‍ട്ടന്‍ ഭരണകൂടങ്ങള്‍ നിലംപൊത്തിയ സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഫ്‌ലനറി പറഞ്ഞു.രണ്ട് തവണയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം മോചിതമായ ഉടന്‍ ജനങ്ങളുടെ മേല്‍ അമിത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരുകള്‍ നിലംപൊത്തിയത്. 

സമാനമായ സാഹചര്യത്തിലൂടെയാണ് ഇപ്പോഴത്തെ സര്‍ക്കാരും കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുടെ വരവും ചെലവും തമ്മിലുള്ള ആന്തരമായ ഡിസ്‌പോസിബിള്‍ ഇന്‍കം കുറഞ്ഞിരിക്കുകയാണെന്നും ഫ്‌ലാനറി പറഞ്ഞു. ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ്,ചാര്‍ളി ഫ്‌ലനാഗന്‍ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ക്കും ഫ്‌ലാനറി സാധ്യത കല്‍പ്പിക്കുന്നു.എന്നാല്‍ വരദ്കര്‍ ഉള്‍പ്പെടെയുള്ള നേതൃത്വം കടന്നുവരാനുള്ള സാധ്യതയും ഫ്‌ലനറി തള്ളിക്കളയുന്നില്ല.വരദ്കര്‍ക്ക് പുറമേ സൈമണ്‍ കൊവ്‌നെ, ബ്രിയാന്‍ ഹെയ്‌സ്, തുടങ്ങിയവര്‍ക്കും ഫ്‌ലനറി സാധ്യത കല്‍പ്പിക്കുന്നു. 

ലിയോ യുവാവും വ്യത്യസ്തനായ വ്യക്തിയുമാണ് ഡോക്ടറായിട്ടും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. ഇതെല്ലാം വരദ്കറുടെ യോഗ്യതയായി ഫ്‌ലനറി ഉയര്‍ത്തിക്കാട്ടുന്നു.വരദ്കര്‍ പാതി ഇന്ത്യനും പാതി ഐറിഷ് പൌരനുമാണ്.അത് ഒരു ന്യൂനതയായി കണക്കാക്കേണ്ടതില്ലെന്നാണ് ഫ്‌ലനറിയുടെ അഭിപ്രായം. എമോണ്‍ ഡി വലെരിയയെപ്പോലെ പാതി സ്പാനിഷും പാതി ഐറിഷുമായ നേതാക്കളെ അയര്‍ലണ്ടുകാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ഫ്‌ലനറി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഫ്‌ലനറി, ലിയോ വരദ്കര്‍ക്ക് മറ്റ് നേതാക്കളെക്കാള്‍ സാധ്യത കല്‍പ്പിക്കുന്നു.

Scroll To Top