Monday December 05, 2016
Latest Updates

കാലാവധി പൂര്‍ത്തിയാക്കാതെ പദവിയില്‍ നിന്നും മാറില്ലെന്ന് കെന്നി,ഫിനഗേലിനെ നയിക്കാന്‍ ഇനിയില്ല …

കാലാവധി പൂര്‍ത്തിയാക്കാതെ പദവിയില്‍ നിന്നും മാറില്ലെന്ന് കെന്നി,ഫിനഗേലിനെ നയിക്കാന്‍ ഇനിയില്ല …

ഡബ്ലിന്‍:പാര്‍ട്ടിയിലെ വിമതന്മാരെ ഒതുക്കാനുള്ള മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രസ്താവന.ഭരണം തീരും വരെ പ്രധാനമന്ത്രിയായിരിക്കാന്‍ തയ്യാറാണെങ്കിലും അടുത്ത ഇലക്ഷനിലും ഫിനഗേലിനെ നയിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എന്‍ഡ കെന്നി.പുതിയ സര്‍ക്കാരിന് കീഴില്‍ ഒഴിവുള്ള സ്ഥാനങ്ങള്‍ ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്നു അദ്ദേഹം ഇന്നലെ കാസില്‍ബാറില്‍ വ്യക്തമാക്കി.ഓരോ ജൂനിയര്‍ മിനിസ്റ്റര്‍മാര്‍ക്കും കൃത്യമായ ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് ഫിയനാഫാള്‍ ഉറപ്പു തന്നതാണെന്നും, ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും രാജ്യത്തിന് നല്ലത് ചെയ്യാന്‍ ശ്രമിക്കുമെന്നും കെന്നി പറഞ്ഞു. നിലവില്‍ 700ഓളം പദ്ധതികളാണ് സര്‍ക്കാരിനു മുന്നിലുള്ളതെന്നും ഇവയില്‍ ഏതിനെല്ലാമാണ് ആദ്യം പരിഗണന നല്‍കേണ്ടത് എന്ന കാര്യം മന്ത്രിമാരുമായി ചേര്‍ന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top