Friday September 22, 2017
Latest Updates

യൂറോ മേഖലയില്‍ തുടരണമെങ്കില്‍ അയര്‍ലണ്ടിന്റെ മാതൃക പിന്തുടര്‍ന്നേ മതിയാവുവെന്ന് സിപ്രാസിയോട് എന്ട കെന്നി 

യൂറോ മേഖലയില്‍ തുടരണമെങ്കില്‍ അയര്‍ലണ്ടിന്റെ മാതൃക പിന്തുടര്‍ന്നേ മതിയാവുവെന്ന് സിപ്രാസിയോട് എന്ട കെന്നി 

ഡബ്ലിന്‍: ഗ്രീസ് അയര്‍ലണ്ടിന്റെ മാതൃക പിന്തുടരണമെന്ന് പ്രധാനമന്ത്രി എന്ടാ കെന്നി ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിനോട് അഭ്യര്‍ഥിച്ചു.യൂറോ മേഖലയില്‍ തുടരാന്‍ അത്തരമൊരു മാര്‍ഗത്തിലൂടെ മാത്രമേ ഗ്രീസിന് കഴിയുകയുള്ളൂ എന്ന് എന്ടാ കെന്നി ഓര്‍മ്മിപ്പിച്ചു. 

മാനുഷികപരമായി ഗ്രീസിന്റെ ബുദ്ധിമുട്ട് തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും ഗ്രീസിന് അവര്‍ക്കാവശ്യമായ സമയവും സ്ഥാനവും യൂറോപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പക്ഷേ കടം എഴുതി തള്ളാമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീസിനായുള്ള കടാശ്വാസ പദ്ധതിയെ കുറിച്ച് ട്രോയിക്കയുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതേ സ്ഥാപനങ്ങളുമായുള്ള നിര്‍മാണാത്മകമായ പ്രവത്തനങ്ങളിലൂടെ അയര്‍ലണ്ട് കടാശ്വാസത്തില്‍ പുരോഗതി കൈവരിച്ചതായും കെന്നി പറഞ്ഞു. ഇന്ന് ഐഎംഎഫില്‍ നിന്നും മറ്റു അന്താരാഷ്ട്ര വിപണിയില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കാന്‍ കഴിയുന്ന സ്ഥിതിയിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗ്രീസ് ഇതേ മാതൃക പിന്തുടരണം എന്നാണു എന്ട കെന്നിയുടെ ഉപദേശം.ഇന്നലെ നടന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തിലായിരുന്നു കെന്നിയുടെ വെളിപ്പെടുത്തല്‍. 

Scroll To Top