Thursday December 08, 2016
Latest Updates

ജെറി ആഡംസ് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാവുമോ?

ജെറി ആഡംസ് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാവുമോ?

ഡബ്ലിന്‍:മാര്‍ച്ച് 10 ന് നടക്കുന്ന പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട 23 പേരോളം വരുന്ന സ്വതന്ത്ര ടി ഡിമാരും,എഎപി,പിബിപി,ഗ്രീന്‍ പാര്‍ട്ടി,സോഷ്യല്‍ ഡമോക്രാറ്റസ് ടി ഡി മാരും നിഷ്പക്ഷത പാലിക്കാന്‍ സാധ്യതയെന്ന് സൂചനകള്‍.ഫിയനാ ഫാളിന്റെ മൈക്കില്‍ മാര്‍ട്ടിനെയൊ ഫിനഗേലിന്റെ എന്‍ട കെന്നിയെയോ പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് സ്വതന്ത്രന്‍മാരുടെ തീരുമാനം എന്നറിയുന്നു.ഇരു നേതാക്കളും പലവട്ടം നേരിട്ടും ദൂതന്മാര്‍ മുഖേനെയും സ്വതന്ത്രരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ആരെയും ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കാമെന്ന് സ്വതന്ത്രുടെ ഗ്രൂപ്പുകള്‍ വാക്ക് കൊടുത്തില്ല.

കെന്നി സ്വതന്ത്രര്‍ക്ക് മാത്രമല്ല ചെറുപാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവരാരും കെന്നിയെ പിന്തുണയ്ക്കാമെന്നു പരസ്യമായി സമ്മതിക്കുന്നില്ല.ഇപ്പോള്‍ ഭരണത്തിലെ സഖ്യകക്ഷിയായ ലേബര്‍ പാര്‍ട്ടിയാവട്ടെ 10 നുള്ള നേതൃ തിരഞ്ഞെടുപ്പില്‍ ഫിനഗേലിന് പിന്തുണ കൊടുത്താലും പിന്നീട് ഭരണം നേടിയാലും ഇല്ലെങ്കിലും പാര്‍ട്ടി നിഷ്പക്ഷത പാലിക്കണം എന്ന അഭിപ്രായക്കാരാണ്.ചുരുക്കത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ലേബറിന്റെ നയങ്ങളെ കടന്നാക്രമിച്ചു പാര്‍ട്ടിയ്ക്ക് പരാജയത്തിലേയ്ക്ക് വഴിയൊരുക്കിയ ഫിനഗേലിനെ ഒരു പാഠം പഠിപ്പിക്കണം എന്ന പൊതുവികാരമാണ് ലേബര്‍ പാര്‍ട്ടിയ്ക്കുള്ളത്.

ലേബര്‍ പിന്തുണ ലഭിച്ചാലും ഫിനഗേലിന്റെ 50 പേരുടെ പിന്തുണ കൂടിയാവുമ്പോള്‍ 57 പേരുടെ പിന്തുണയെ എന്ട കെന്നിയ്ക്ക് ലഭിക്കുകയുള്ളൂ.
ഫിയനാ ഫാളിന്റെ മൈക്കില്‍ മാര്‍ട്ടിന് സ്വന്തം പാര്‍ട്ടിയുടെ 44 വോട്ടുകള്‍ മാത്രമാവും ലഭിക്കുക.

23 അംഗ ഷിന്‍ ഫെയിന്‍ പാര്‍ട്ടിയുടെ നേതാവ് ജെറി ആഡംസ് നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കണമോ എന്നത് ഇന്ന് രാത്രി ചേരുന്ന പാര്‍ട്ടി യോഗം തീരുമാനിക്കും.സ്വതന്ത്രരും ചെറു പാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്ന് ആകെയുള്ള 34 ടി ഡി മാരുടെ പിന്തുണ ജെറി ആഡംസിന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അവരാകും 57 അംഗങ്ങളോടെ ഏറ്റവും കൂടുതല്‍ വോട്ടു നേടുക.എന്നാല്‍ അത്തരമൊരു സാധ്യത തീരെ കുറവാണെന്നു പറയപ്പെടുന്നു.

ഐറിഷ് രാഷ്ട്രീയം കൂടുതല്‍ അനശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയാണ്.അധികാരം നേടാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും.പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരം മാര്‍ച്ച് 10 ന് കഴിഞ്ഞാലും ആരും വ്യക്തമായ ഭൂരിപക്ഷം നേടാതെ വരികയും വിവാദങ്ങള്‍ തുടരുകയും ചെയ്യും എന്നാണ് ലഭ്യമായ സൂചനകള്‍

Scroll To Top