Saturday December 03, 2016
Latest Updates

പ്രതിശ്ചായ നന്നാക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നുവെന്ന് പ്രധാന മന്ത്രിയ്‌ക്കെതിരെ ആരോപണം 

പ്രതിശ്ചായ നന്നാക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നുവെന്ന് പ്രധാന മന്ത്രിയ്‌ക്കെതിരെ ആരോപണം 

കാസില്‍ബാര്‍:പ്രധാനമന്ത്രി എന്ടാ കെന്നിയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും രംഗത്തെത്തി.പ്രതിശ്ചായ നന്നാക്കാന്‍ എന്ടാ കെന്നി വന്‍ പ്രതിഫലം നല്‍കി ലോക്കല്‍ മീഡിയാ ലൈയ്‌സണ്‍ ഓഫിസറെ നിയോഗിച്ചു എന്നാണ് പ്രധാനആരോപണം .

പ്രധാനമന്ത്രിയായ കെന്നിയുടെ മന്‍ഡലമായ മേയോയില്‍ മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് പ്രതിശ്ചായ മെച്ചപ്പെടുത്തി അടുത്ത പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പുതിയ നിയമനം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.സര്‍ക്കാര്‍ ചിലവില്‍ 50000 ത്തില്‍ അധികം വാര്‍ഷിക ശമ്പളത്തിലാണ് പുതിയ ഓഫിസറെ കെന്നി നിയോഗിച്ചിരിക്കുന്നത്.

സ്വന്തം മണ്ഡലത്തില്‍ പ്രധാനമന്ത്രിയ്ക്ക് എതിരായി സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍ തന്നെയുണ്ടായെക്കും എന്നതിനാല്‍ രണ്ടാം സ്ഥാനത്താവാതിരിക്കാനാണ് പുതിയ തന്ത്രങ്ങളുമായി കെന്നി രംഗത്തിരങ്ങിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം 

Scroll To Top