Monday November 20, 2017
Latest Updates

കെന്നി വിട്ടു കൊടുക്കില്ല, വിശ്വാസപ്രമേയം അവതരിപ്പിച്ച് പിന്തുണ ഉറപ്പാക്കും

കെന്നി വിട്ടു കൊടുക്കില്ല, വിശ്വാസപ്രമേയം അവതരിപ്പിച്ച് പിന്തുണ ഉറപ്പാക്കും

ഡബ്ലിന്‍:ഫിനഗേല്‍ നേതൃസ്ഥാനത്തു തുടരുന്നതിന്റെ ഭാഗമായി വിശ്വാസപ്രമേയം അവതരിപ്പിച്ച് പിന്തുണ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി. കെന്നി നേതൃസ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിയിലെ ചിലര്‍ ആവശ്യപ്പെട്ടതാണ് പുതിയ നീക്കങ്ങള്‍ക്ക് കാരണം. പാര്‍ട്ടി ടിഡിമാരുടെയും സെനറ്റര്‍മാരുടെയും വിശ്വാസം നേടിയെടുത്ത് നേതൃസ്ഥാനത്ത് തുടരാനാണ് കെന്നിയുടെയും കൂട്ടാളികളുടെയും ശ്രമം. ബുധനാഴ്ച വിശ്വാസപ്രമേയം അവതരിപ്പിക്കാനാണ് തീരുമാനമെന്ന് ഫിനഗേല്‍ മന്ത്രിമാര്‍ വ്യക്തമാക്കി.

ഫിനഗേലിന്റെ ബ്രെന്‍ഡന്‍ ഗ്രിഫിന്‍, പാറ്റ് ഡീറിങ്, പീറ്റര്‍ ഫിറ്റ്സ്പാട്രിക് എന്നിവര്‍ കെന്നി ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിയണമെന്ന് നിലപാടെടുത്തിരുന്നു.

Scroll To Top