Sunday May 28, 2017
Latest Updates

എന്‍ഡ കെന്നി ഫ്രാന്‍സീസ് പാപ്പയെ സന്ദര്‍ശിച്ചു

എന്‍ഡ കെന്നി ഫ്രാന്‍സീസ് പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ :ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2018 ഓഗസ്റ്റില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കും. വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ട് സന്ദര്‍ശിക്കാനും മാര്‍പ്പാപ്പയ്ക്ക് പദ്ധതിയുണ്ട്. മാര്‍പ്പാപ്പയുടെ തീരുമാനത്തില്‍ ആര്‍ച്ച് ബിഷപ് ഈമണ്‍ മാര്‍ട്ടിന്‍ സന്തോഷം പ്രകടിപ്പിച്ചു.

ഇതിനുമുമ്പ് അയര്‍ലണ്ട് സന്ദര്‍ശിച്ച മാര്‍പ്പാപ്പ പോപ് ജോണ്‍ പോള്‍ രണ്ടാമനായിരുന്നു. 1979 ഓഗസ്റ്റിലായിരുന്നു ഇത്. അന്ന് മൂന്ന് മില്ല്യണോളം ആളുകളാണ് മാര്‍പ്പാപ്പയെ കാണാനെത്തിയത്.

2018 ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കുന്ന വേള്‍ഡ് ഫാമിലി മീറ്റിങ്ങില്‍ മാര്‍പ്പാപ്പ പങ്കെടുക്കും. അയര്‍ലണ്ട് സന്ദര്‍ശിക്കാനുള്ള തീരുമാനം മാര്‍പ്പാപ്പ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് അറിയുന്നത്. വത്തിക്കാനില്‍ കെന്നിയോടൊപ്പം ഭാര്യ ഫിയോനുലയും തിങ്കളാഴ്ച അര മണിക്കൂറോളം മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാര്‍പ്പാപ്പയ്ക്ക് ഇരുവരും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. അയര്‍ലണ്ടും കാത്തലിക് ചര്‍ച്ചുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നു.

Scroll To Top