Thursday December 08, 2016
Latest Updates

ഈ എന്‍ഡ കെന്നി തമാശ പറയുകയാണ്!

ഈ എന്‍ഡ കെന്നി തമാശ പറയുകയാണ്!

സ്‌കില്‍ഡ് ലേബറിന്റെ കാര്യത്തില്‍ ലോകത്തെ നിയന്ത്രിക്കുന്നത് അയര്‍ലണ്ടാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പാര്‍ലമെന്റില്‍. അതേസമയം പ്രധാനമന്ത്രി തമാശ പറയുകയാണെന്ന് വിമര്‍ശനവും പരിഹാസവുമുയര്‍ന്നു കഴിഞ്ഞു. പാര്‍ലമെന്റില്‍ മൈക്കല്‍ മാര്‍ട്ടിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു കെന്നി.

സ്‌കില്‍ഡ് ലേബറിന്റെ കാര്യത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് അയര്‍ലണ്ടിന് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അയര്‍ലണ്ട് ഒന്നാം സ്ഥാനത്തായിരുന്നു. അതായത് കെന്നി പറഞ്ഞത് ശരിയാണ്; 2014ല്‍ ആണെങ്കില്‍ മാത്രം. നിലവില്‍ അയര്‍ലണ്ട് ഇക്കാര്യത്തിലെല്ലാം പുറകിലാണ് എന്നതാണ് സത്യം.

ലോകത്ത് കോംപെറ്റിറ്റിവ്നെസിന്റെ കാര്യത്തില്‍ അയര്‍ലണ്ട് 7ാം സ്ഥാനത്താണ്. 2014ല്‍ 15ാം സ്ഥാനത്തായിരുന്നു രാജ്യം.

Scroll To Top