Thursday December 08, 2016
Latest Updates

ഇതാണ് ഫിലിപ്പൈന്‍സ് പ്രസിഡണ്ട് …എന്‍ഡ കെന്നിയ്ക്ക് ഇങ്ങനെ പറയാന്‍ ധൈര്യമുണ്ടോ?

ഇതാണ് ഫിലിപ്പൈന്‍സ് പ്രസിഡണ്ട് …എന്‍ഡ കെന്നിയ്ക്ക് ഇങ്ങനെ പറയാന്‍ ധൈര്യമുണ്ടോ?

അയര്‍ലണ്ടില്‍ മയക്കുമരുന്ന് മാഫിയയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍.എന്‍ഡ കെന്നിയുടെ സര്‍ക്കാരാവട്ടെ മയക്കുമരുന്നുകാര്‍ അരങ്ങു വാഴുന്നത് അറിഞ്ഞ ഭാവം പോലും നടിയ്ക്കുന്നില്ല.അന്താരാഷ്ട്ര മയക്കു മരുന്ന് രാജാക്കന്‍മാര്‍ക്കും, കൊള്ളത്തലവന്‍മാര്‍ക്കും മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഐറിഷ് നേതാക്കള്‍ ഫിലിപ്പൈന്‍സിനെ കണ്ടു പഠിക്കണം എന്നാണ് ഇപ്പോള്‍ ജനപക്ഷം പറയുന്നത്. മയക്കു മരുന്ന് കച്ചവടക്കാരെ വെടിവച്ചു വീഴ്ത്തണമെന്നാണു നിയുക്ത ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെര്‍ട്ട് അഭിപ്രായപ്പെട്ടത്!

അറസ്റ്റിന് വിസമ്മതിക്കുകയോ, അക്രമം നടത്തുകയോ ചെയ്യുന്ന മയക്കു മരുന്നു കച്ചവടക്കാരെ തോക്കുള്ള പൗരന്മാര്‍ അതുപയോഗിച്ച് നേരിടണമെന്നാണ് പ്രസിഡന്റ് കഴിഞ്ഞ ദിവസം ദേശീയ ചാനലിലൂടെ പറഞ്ഞത്. ഇത്തരത്തില്‍ സര്‍ക്കാരിനെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലിപ്പൈന്‍സില്‍ മയക്കുമരുന്ന് കച്ചവടം പോലീസിനെക്കൊണ്ട് മാത്രം നിയന്ത്രണാതീതമായ അവസ്ഥയാണ് പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്താന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. മേയ് 9നു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച 71കാരനായ ഡ്യുറ്റെര്‍ട്ട്, ആറു മാസത്തിനകം രാജ്യത്തെ കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കും അറുതി വരുത്തും എന്നു പ്രഖ്യാപിച്ചാണ് അധികാരത്തിലേറിയത്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ഇത്തരത്തില്‍ തുടച്ചു നീക്കാനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്നാണ് ചില സംഘടനകള്‍ പറയുന്നത്.(തന്റെ നഗരത്തില്‍ നടന്ന പല കുറ്റവാളികളുടെയും കൊലപാതകത്തിനു പിന്നില്‍ ഡ്യുറ്റെര്‍ട്ട് ആണെന്ന് കരുതുന്നവരുമുണ്ട്.അംബടാ വീരാ !)

Scroll To Top