Monday January 23, 2017
Latest Updates

നമ്മുടെ വീടിന് സ്വയം തീ വെച്ചവര്‍, തീ കെടുത്തേണ്ടത് എങ്ങനെയാണെന്ന് ഉപദേശിക്കുകയാണെന്ന് ഫിനാ ഫാളിനെ പരിഹസിച്ച് എന്ടാ കെന്നി 

നമ്മുടെ വീടിന് സ്വയം തീ വെച്ചവര്‍, തീ കെടുത്തേണ്ടത് എങ്ങനെയാണെന്ന് ഉപദേശിക്കുകയാണെന്ന് ഫിനാ ഫാളിനെ പരിഹസിച്ച് എന്ടാ കെന്നി 

ഡബ്ലിന്‍ :പ്രതിപക്ഷ പാര്‍ട്ടിയായ ഫിനാ ഫാളിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെനി രംഗത്ത്. ‘നമ്മുടെ വീടിന് സ്വയംതീവെച്ചവര്‍, തീ കെടുത്തേണ്ടത് എങ്ങനെയാണെന്ന് ഉപദേശിക്കുകയാണെന്ന്’ എന്‍ഡാ കെന്നി പരിഹസിച്ചു. വായ്പ കുടിശ്ശികയുളളവരുടെ പ്രതിസന്ധിക്ക് ഇന്ന് തന്നെ പരിഹാരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിന്നാ ഫെയ്‌ലിന്റെ പത്ത് വര്‍ഷത്തോളം നീണ്ട ദുര്‍ഭരണവും സാമ്പത്തികരംഗത്തെ ആസൂത്രണമില്ലായ്മയുമാണ് പുതുയ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തമാസം വായ്പ നല്‍കുന്നതിന് പുതിയ മാനദണ്ഡം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രിലില്‍ ഇക്കാര്യത്തില്‍ പുതിയ നിയമ നിര്‍മ്മാണം ഉണ്ടാകുമെന്നാണ് സൂചന.

വായ്പ കുടിശ്ശിക പ്രതിസന്ധിയില്‍ ഐറിഷ് പ്രധാനമന്ത്രി എന്‍ഡോ കെന്നി ജനങ്ങളെ അപമാനിക്കുകയാണെന്ന് ഫിനാ ഫെയ്‌ല് പാര്‍ട്ടി നേതാവ് മൈക്കള്‍ മാര്‍ട്ടിന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഫിനാ ഫെയ്‌ലിന്റെ സാമ്പത്തിക വക്താവ് വായ്പ നല്‍കുന്നതില്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരാനുംആവശ്യപ്പെട്ടിരുന്നു. ഇതിനെ വിമര്‍ശിച്ച് കൊണ്ടാണ് ഐറിഷ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.


Scroll To Top