Friday January 20, 2017
Latest Updates

ലോകാവസാനം ഇന്ന് !

ലോകാവസാനം ഇന്ന് !

ഈ ലോകത്ത് നിങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോ? പത്തോ പതിനഞ്ചോ മണിക്കൂറുകള്‍ മാത്രം തീര്‍ക്കാന്‍ ആവുന്നവ അല്ലെങ്കില്‍ അതിനെക്കുറിച്ച് എന്നേക്കുമായി മറന്നേക്കൂ.

കാരണം ഇന്ന് രാത്രി പന്ത്രണ്ട് അടി്ക്കുമ്പോള്‍ ലോകത്തെ തീ വിഴുങ്ങും. ഭൂമിയില്‍ നിന്ന് ജീവന്‍ തുടച്ചു മാറ്റുന്ന ഈ മഹാവിപത്ത് പ്രവചിച്ചിരിക്കുന്നത് ബൈബിള്‍ ഫെല്ലോ ഷിപ്പ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പാണ്. ഈ സമയം ഇത്ര കിറു കൃത്യമായി കണക്ക് കൂട്ടി എടുത്തിരിക്കുന്നതാവട്ടെ ബൈബിളിലെ കണക്കുകളില്‍ നിന്നും. വചനങ്ങള്‍ക്കുള്ളില്‍ നിന്ന് കണക്ക് കണ്ടെടുത്ത ഈ ഗണിത ശാസ്ത്രജ്ഞന്മാര്‍ ലോക നാശത്തിന്റെ സമയം കൃത്യമായി കണക്കു കൂട്ടി എടുത്തു കളഞ്ഞു, 2015 ഒക്ടോബര്‍ 7.

ഫിലാഡെല്‍ഫിയ കേന്ദ്രമാക്കുന്ന ഗ്രൂപ്പിന്റെ തലവന്‍ മറ്റൊരു വിവരം കൂടി നല്‍കുന്നു പള്ളിയില്‍ പോകുന്നവര്‍ രക്ഷപെടും. എന്തായാലും ലോകം എങ്ങനെയെങ്കിലും ഒന്ന് അവസാനക്കണേയെന്ന് പ്രാര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ബോറടിച്ച് ഇരുന്നവര്‍ ലോകത്തിന് അന്ത്യകൂദാശ നല്‍കാന്‍ ആഹ്ലാദത്തോടെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്.

Scroll To Top