Thursday December 08, 2016
Latest Updates

ബാധ്യതാ സര്‍ട്ടിഫിക്കേറ്റ് ഇനി ബാധ്യതയാവില്ലെന്ന് കേരളാ സര്‍ക്കാര്‍

ബാധ്യതാ സര്‍ട്ടിഫിക്കേറ്റ് ഇനി ബാധ്യതയാവില്ലെന്ന് കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം:മലയാളിയ്ക്ക് സര്‍ക്കാര്‍ ഓഫിസില്‍ നിന്നും ലഭിക്കാന്‍ ഏറ്റവും ക്ലേശം അനുഭവിക്കേണ്ട ഒരു സര്ട്ടിഫിക്കേറ്റാണ് ബാധ്യതാ സര്‍ട്ടിഫിക്കെറ്റ്.ബാങ്ക് ലോണ്‍ ആവശ്യങ്ങള്‍ക്കാണ് മിക്കപ്പോഴും ഈ സര്‍ട്ടിഫിക്കേറ്റ് ആവശ്യമായി വരിക.ലോണ്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടത് ചിലപ്പോഴെങ്കിലും ഈ ബാധ്യതാ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാനാണ്.

ഇപ്പോഴിതാ, ഭൂമിയുടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റിനായി ഇനിമുതല്‍ സബ് റജിസ്റ്റാര്‍ ഓഫീസില്‍ കയറിയിറങ്ങണ്ട എന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പുതിയ തീരുമാനം.ഓണ്‍ലൈന്‍ വഴി അപേക്ഷയും ഫീസും നല്‍കിയാല്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ ഇ മെയിലില്‍ എത്തും എന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ഇ ട്രഷറി പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റജിസ്‌ട്രേഷന്‍ വകുപ്പിലും സേവനങ്ങള്‍ പരിഷ്‌കരിക്കുന്നത്. റജിസ്‌ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിച്ച് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ, ഇന്റര്‍നെറ്റ് ബാങ്കിങ്ങോ വഴി പണമടയ്ക്കാം. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഇ മെയില്‍ വഴി അയച്ചുതരും.

20 സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഫീസുകള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ ഇപ്പോള്‍ ഇ ട്രഷറി വഴി സാധ്യമാണ്.സാങ്കേതിക വിദ്യ പണി മുടക്കിയില്ലെങ്കില്‍ ഇവയൊക്കെ സമയ ബദ്ധിതമായി കിട്ടുമെന്ന് ശുഭാപ്തി വിശ്വാസമുള്ളവര്‍ക്ക് പ്രതീക്ഷിക്കാം !

Scroll To Top