Sunday December 04, 2016
Latest Updates

തൊഴിലുടമകളെ വരച്ച വരയില്‍ നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍

തൊഴിലുടമകളെ വരച്ച വരയില്‍ നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍

ഡബ്ലിന്‍ ;തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഉത്തരവിടാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുന്ന ബില്ലിന് ക്യാബിനറ്റ് അംഗീകാരം നല്‍കി.വിഷയത്തില്‍ കൂടിയാലോചനകള്‍ക്ക് വിസമ്മതിക്കുന്ന തൊഴില്‍ദാതാക്കളെ ലക്ഷ്യംവച്ചുള്ളതാണ് നിയമനിര്‍മ്മാണം.

തൊഴില്‍ മന്ത്രി ജെഡ് നാഷാണ് വിഷയം ക്യാബിനറ്റില്‍ അവതരിപ്പിച്ചത്. തൊഴില്‍ദാതാക്കള്‍ കൂടിയാലോചനകള്‍ നിരസിക്കുകയാണെങ്കില്‍ ട്രേഡ് യൂണിയനുകള്‍ക്കോ, മറ്റ് അംഗീകൃത തൊഴിലാളി സംഘടനകള്‍ക്കോ ലേബര്‍ കോടതികളെ സമീപിക്കാം. ലേബര്‍ കോടതികള്‍ തുടര്‍ന്ന് സമാനമായ വ്യവസായങ്ങളില്‍ നല്‍കിവരുന്ന ശമ്പളനിരക്കും മറ്റാനുകൂല്യങ്ങളും പരിശോധിക്കുകയും തൊഴില്‍ ദാതാക്കള്‍ക്ക് കൂടിയാലോചനകളില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതില്‍ പരാജയപ്പെടുന്ന തൊഴിലുടമകള്‍ സര്‍ക്യൂട്ട് കോടതിക്കു മുന്നില്‍ ഹാജരാവാന്‍ നിര്‍ബന്ധിതരാവും.

പുതിയ റെജിസ്റ്റേഡ് എംപ്ലോയ്‌മെന്റ് എഗ്രിമെന്റിലൂടെ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍ സുരക്ഷിതത്വം നല്‍കുക എന്നുകൂടി ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമനിര്‍മ്മാണം. നിയമമനുസരിച്ച് ഒരു പ്രത്യേക മേഖലയില്‍ നല്‍കിവരുന്ന ശമ്പളവും പെന്‍ഷനുമടക്കമുള്ള വിഷയങ്ങളില്‍ തൊഴിലാളികള്‍ക്ക് കോടതിയില്‍ പുനപരിശോധന ആവശ്യപ്പെടാം.

Scroll To Top