Friday May 26, 2017
Latest Updates

എമിറേറ്റ്സിനെ മികച്ച വിമാന കമ്പനികളുടെ ലിസ്റ്റില്‍ നിന്നും തള്ളിക്കളഞ്ഞു

എമിറേറ്റ്സിനെ മികച്ച വിമാന കമ്പനികളുടെ ലിസ്റ്റില്‍ നിന്നും തള്ളിക്കളഞ്ഞു

ഡബ്ലിന്‍ :ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്സ് ഇടം നേടിയില്ല.അടുത്ത കാലത്ത് മികച്ച സര്‍വീസ് കൊണ്ട് ജനപ്രിയമായ എത്തിഹാദും ബ്രിട്ടിഷ് എയര്‍വേയസും പട്ടികയില്‍ ഇടം കണ്ടെത്തി. എയര്‍ലൈന്‍ റേറ്റിങ്സ് ഡോട്ട് കോം എന്ന വെബ്സൈറ്റാണ് 2017ലെ മികച്ച എയര്‍ലൈന്‍ കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഓസ്ട്രേലിയന്‍ കമ്പനിയായ ക്വാണ്ടാസ് (Qantas) ആണ് ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് നാലാം തവണയാണ് ക്വാണ്ടാസ് ഈ നേട്ടം സ്വന്തമാക്കുന്നത്.

ജെറ്റ് യുഗത്തില്‍ ഒരു അപകടം പോലും സംഭവിക്കാത്ത എയര്‍ലൈന്‍ എന്ന നിലയ്ക്കാണ് ക്വാണ്ടാസ് ഒന്നാമതെത്തിയത്. ലോകത്തെ 425 കമ്പനികളില്‍ നിന്നാണ് മികച്ചവയെ വെബ്സൈറ്റ് അധികൃതര്‍ തെരഞ്ഞെടുത്തത്. മികച്ച ലോ കോസ്റ്റ് കാരിയറുകളുടെ ലിസ്റ്റില്‍ എയര്‍ ലിംഗസ് ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിലെ മറ്റ് കമ്പനികളുടെ സ്ഥാനം ഇങ്ങനെ:
2. എയര്‍ ന്യൂസിലാന്റ്
3. അലാസ്‌ക എയര്‍ലൈന്‍സ്
4. ഓള്‍ നിപ്പോണ്‍ എയര്‍ലൈന്‍സ്
5. ബ്രിട്ടിഷ് എയര്‍വേയ്സ്
6. കാത്തെ പസഫിക് എയര്‍വേയ്സ്
7. ഡെല്‍റ്റ് എയര്‍ലൈന്‍സ്
8. എത്തിഹാദ് എയര്‍വേയ്സ്
9. ഈവ എയര്‍
10. ഫിന്‍എയര്‍
11. ഹവായിയന്‍ എയര്‍ലൈന്‍സ്
12. ജപ്പാന്‍ എയര്‍ലൈന്‍സ്
13. കെ എല്‍ എം
14. ലുഫ്ത്താന്‍സ
15. എസ് എ എസ്
16. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
17. സ്വിസ്സ് എയര്‍
18. യുണൈറ്റഡ് എയര്‍ലൈന്‍സ്
19. വിര്‍ജിന്‍ അറ്റ്ലാന്റിക്
20. വിര്‍ജിന്‍ ഓസ്ട്രേലിയ
എന്നാല്‍ അതേ സമയത്ത് തന്നെ എയര്‍ലൈന്‍ മേഖലയിലെ പ്രമുഖ ഏജന്‍സിയായ ജെറ്റ് എയര്‍ലൈന്‍സ് ക്രാഷ് ഡേറ്റ ഇവാല്യൂവേഷന്‍ സെന്റര്‍ പുറത്തിറക്കിയ ലിസ്റ്റില്‍ എമിറേറ്റ്‌സിനെയും കാര്യക്ഷമായി സുരക്ഷാ സംവിധാനങ്ങളുള്ള കമ്പനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇവരുടെ ലിസ്റ്റിങ്ങില്‍ നാലാം സ്ഥാനത്തു ഖത്തര്‍ എയര്‍ വേയ്സും ഇടം പിടിച്ചിട്ടുണ്ട്.
2016ല്‍ ഉണ്ടായ 19 വിമാനാപകടങ്ങളില്‍ 325 പേര്‍ മരിച്ചതായാണ് ഏവിയേഷന്‍ സേഫ്റ്റി നെറ്റ് വര്‍ക്കിന്റെ കണക്ക്. 2013ല്‍ 265 പേരാണ് അപകടങ്ങളില്‍ മരണമടഞ്ഞത്. വിമാനാപകടത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 1972ല്‍ ആണ്. 72 അപകടങ്ങളിലായി 2,370 പേരാണ് ആ വര്‍ഷം മരണമടഞ്ഞത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top