Friday December 09, 2016
Latest Updates

മലയാളികളുമായി ദൂബായിലെത്തിയ എമിറേറ്റ്സ് വിമാനം ഇടിച്ചിറക്കി ,യാത്രികരെ രക്ഷപ്പെടുത്തി,ലഗേജുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

മലയാളികളുമായി ദൂബായിലെത്തിയ എമിറേറ്റ്സ് വിമാനം ഇടിച്ചിറക്കി ,യാത്രികരെ രക്ഷപ്പെടുത്തി,ലഗേജുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

ദുബായ്: തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയതിനെ തുര്‍ന്ന് തീപിടിച്ചു കത്തിയമര്‍ന്നു.അയര്‍ലണ്ടിലെക്കുള്ളവരടക്കം  വിമാനത്തിലെ യാത്രക്കാര്‍ക്ക് ആര്‍ക്കു തന്നെ ജീവഹാനി സംഭവിക്കാതെ രക്ഷപ്പെടുത്തുകയും ചെയ്തു.
തിരുവനന്തപുരത്തു നിന്നു രാവിലെ 10.05 ന് പുറപ്പെട്ട ഇകെ-521 വിമാനമാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരെ സുരക്ഷാ വാതിലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, എല്ലാവരുടെയും ലഗേജുകള്‍ പൂര്‍ണമായും കത്തിപ്പോയി.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. ഇന്ത്യന്‍ സമയം 2.30നായിരുന്നു സംഭവം.

യാത്രക്കാര്‍ ഇറങ്ങിയ ശേഷം മൂന്ന് തവണ സ്ഫോടനമുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ദുബൈ വിമാനത്താവളം അടച്ചു. വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

വിമാനത്തിനു സാങ്കേതിക തകരാറുണ്ടെന്നും അടിയന്തര ലാന്‍ഡിംഗ് വേണമെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സന്ദേശമയച്ചു. തുടര്‍ന്ന്, അഗ്‌നശമന സേന ഉള്‍പ്പെടെ വന്‍ സന്നാഹം സജ്ജമായി നിന്നിരുന്നു. വിമാനത്തിനു കുഴപ്പമുണ്ടെന്നു യാത്രക്കാരെ പൈലറ്റ് അറിയിച്ചിരുന്നുമില്ല.

ലാന്‍ഡിംഗ് വേളയില്‍ വിമാനത്തിനു ശക്തമായ കുലുക്കം അനുഭവപ്പെട്ടിരുന്നതിനാല്‍ യാത്രക്കാര്‍ ഭയന്നിരുന്നു. നിലത്ത് ഇടിച്ചിറങ്ങിയുടന്‍ വലതു ചിറകിന്റെ ഭാഗത്ത് തീപിടിച്ചു. ഉടന്‍ തന്നെ അഗ്‌നിശമന സേന വെള്ളം ചീറ്റിയെങ്കിലും തീ കെടുത്താനായില്ല.

അപകട സൂചനയുള്ളതിനാല്‍ പ്രധാന റണ്‍വേകള്‍ ഒഴിവാക്കി ടെര്‍മിനല്‍ മൂന്നിലെ റണ്‍വേയിലായിരുന്നു ഈ വിമാനം ഇറക്കിയത്. ഈ റണ്‍വേ അടയ്ക്കുകയും ചെയ്തു.

Scroll To Top