Thursday September 21, 2017
Latest Updates

എമിറേറ്റസ് ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ കൂട്ടും

എമിറേറ്റസ് ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ കൂട്ടും

ഡബ്ലിന്‍:ഇന്ത്യയിലേയ്ക്കുള്ള തങ്ങളുടെ വിമാനങ്ങളില്‍ എമിറേറ്റ്സ് സീറ്റുകളുടെ എണ്ണം കൂട്ടും. ഡബ്ലിന്‍-ദുബായ് സര്‍വീസിലും സീറ്റിങ് കപ്പാസിറ്റി കൂട്ടാന്‍ എമിറേറ്റ്സിനു പദ്ധതിയുണ്ട്.

കേരളത്തിലെ തിരുവനന്തപുരം, കൊച്ചി എയര്‍പോര്‍ട്ടുകളിലേയ്ക്ക് ധാരാളം യാത്രക്കാരുണ്ട് എന്നതാണ് സീറ്റുകളുടെ എണ്ണം കൂട്ടാന്‍ എമിറേറ്റ്സിനെ പ്രേരിപ്പിക്കുന്നത്. ഇതിനു പുറമെ മികച്ച കാര്‍ഗോ ബിസിനസും വലിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ എമിറേറ്റ്സിനെ പ്രേരിപ്പിക്കുന്നു.

അതേസമയം വലിയ വിമാനങ്ങളും കൂടുതല്‍ യാത്രക്കാരും എത്തുന്നതോടെ മൂന്നാമതൊരു ടെര്‍മിനല്‍ പണികഴിപ്പിക്കണമെന്നും എമിറേറ്റ്സ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.കൂടുതല്‍ വലിയ റണ്‍വേകളും ഡബ്ലിനില്‍ വേണം.. 2015ല്‍25 മില്ല്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നു പോയത്. ഈ വര്‍ഷം അതിലും ഏറുമെന്നാണ് പ്രതീക്ഷ.

Scroll To Top