Sunday February 25, 2018
Latest Updates

സ്റ്റാഫില്ല:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ വൈകുന്നു

സ്റ്റാഫില്ല:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ വൈകുന്നു

ഡബ്ലിന്‍;ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനാല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ നടപടികള്‍ വൈകുന്നു. ഇതുമൂലം വലിയ കാത്തിരിപ്പും ബുദ്ധിമുട്ടുമാണ് യാത്രക്കാര്‍ നേരിടേണ്ടിവരുന്നത്.

ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലെഇമിഗ്രേഷന്‍ സെക്ഷനായില്‍ കൂടുതല്‍ സ്റ്റാഫിനെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നും പ്രശ്നപരിഹാരം കാണണമെന്നും ഡബ്ലിന്‍ ടിഡിയായ ഫിയനാഫാളിന്റെ ഡാര ഒബ്രിയന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 28 മില്ല്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോയതെന്നും, ഇത്തരം പ്രതിസന്ധി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കും ഇമിഗ്രേഷന്‍ ബുദ്ധിമുട്ട് നേരിടേണ്ടിവന്നതായി ഒബ്രിയന്‍ വ്യക്തമാക്കി. വരും മാസങ്ങളില്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം തിരക്ക് കുറയ്ക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് സീസണായതിനാല്‍ മന്ത്രി ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top