Tuesday December 06, 2016
Latest Updates

നഗരങ്ങളെ കടല്‍ കീഴടക്കുന്ന കാലം വരുന്നു 

നഗരങ്ങളെ കടല്‍ കീഴടക്കുന്ന കാലം വരുന്നു 

കാലാവസ്ഥ വ്യതിയാനം ഇപ്പോഴത്തെ അവസ്ഥയില്‍ തുടര്‍ന്നാല്‍ സമുദ്രനിരപ്പ് 20 അടി ഉയരുമെന്നും ലോകത്തെ പ്രമുഖ തീരദേശ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങുമെന്നു പഠനം. ആഗോള താപനത്തെത്തുടര്‍ന്നു ധ്രുവങ്ങളില്‍ മഞ്ഞുരുകുന്നതു സംബന്ധിച്ച് കഴിഞ്ഞ 30 വര്‍ഷമായി നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. ഇത് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്‍ഡിലെയും മഞ്ഞുകട്ടകള്‍ ഉരുകുന്നതാണു സമുദ്രനിരപ്പ് ഉയരാന്‍ കാരണം. ഭൂമി ചൂടാകുമ്പോള്‍ ധ്രുവങ്ങളാണ് ഏറ്റവും വേഗത്തില്‍ ചൂടാകുന്നത്. ഒരു ദിവസം കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്.പക്ഷേ 2050 ഓടെ തന്നെ ദൂരവ്യാപകമായ വ്യതിയാനങ്ങള്‍ കണ്ടു തുടങ്ങുമെന്ന് ശാസ്ത്രന്ജര്‍ വെളിപ്പെടുത്തുന്നു.

1,25,000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരിക്കുന്നതിനേക്കാള്‍ 20 മുതല്‍ 30 അടി വരെ ഉയരത്തിലാണ് ഇപ്പോള്‍ സമുദ്രനിരപ്പ്.
ഈ പോക്കു പോയാല്‍ 2100ല്‍ ഭൂമിയിലെ ചൂട് 4.3 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുമെന്നും രാജ്യാന്തര ഊര്‍ജ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി, ഹോങ്കോങ്, ബാങ്കോക്ക് എന്നിവ കടലിനടിയിലാകും. ഇന്ത്യയിലെ മുംബൈ, ചെന്നൈ, കോല്‍ക്കത്ത നഗരങ്ങളിലും ഈ ഭീഷണി ബാധകം. മിയാമി നഗരം ഇപ്പോള്‍ തന്നെ സമുദ്രനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Scroll To Top